ലാല്‍ജോസും ദിലീപും വീണ്ടും ഒന്നിയ്ക്കുന്നു
ലാല്‍ജോസും ദിലീപും വീണ്ടും ഒന്നിയ്ക്കുന്നു
മാര്‍ച്ച് 01, 2003
മീശമാധവന്റെ വന്‍വിജയത്തോടെ സൂപ്പര്‍താര പദവിയിലെത്തിയ ദിലീപ് വീണ്ടും ലാല്‍ ജോസുമായി ഒന്നിയ്ക്കുന്നു.
മമ്മൂട്ടി നായകനാവുന്ന പട്ടാളത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ലാല്‍ ജോസ് ദിലീപ് ചിത്രം തുടങ്ങുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ മീശ മാധവന്റെ സംവിധായകനും നായകനും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണുള്ളത്.
നേപ്പാളില്‍ വച്ചാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ലാല്‍ ജോസ് ഈയിടെ നേപ്പാളില്‍ പോയി ലൊക്കേഷന്‍ സന്ദര്‍ശനം നടത്തി.
ദിലീപ് ആദ്യമായി നായകനായ മാനത്തെ കൊട്ടാരത്തിന്റെ നിര്‍മാതാവ് ഹമീദാണ് ചിത്രം ലാല്‍ ജോസ് ചിത്രം നിര്‍മിക്കുന്നത്. മാനത്തെ കൊട്ടാരത്തിന്റെ തിരക്കഥാകൃത്ത് റോബിന്‍ തിരുമല ലാല്‍ജോസിന് വേണ്ടി തിരക്കഥയും സംഭാഷണവും രചിക്കുന്നു.
സംഗീതത്തിനും തമാശയ്ക്കും പ്രാധാന്യമുള്ള ഒരു റൊമാന്റിക്ക് കോമഡിയാണ് ലാല്‍ ജോസ് ഒരുക്കുന്നത്.


Click it and Unblock the Notifications