മോഹന്‍ലാല്‍ നാടകം കളിച്ചു: മാക്ട

By Super

കൊച്ചി: ഫിലിം ചേബറും അമ്മയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് മാധ്യസ്ഥ്യത്തിന് ശ്രമിച്ച തങ്ങള്‍ക്ക് മുന്നില്‍ അമ്മ ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ കപടനാടകം കളിക്കുകയായിരുന്നുവെന്ന് മാക്ട ഭാരവാഹികള്‍ ആരോപിച്ചു.

മാക്ട ചെയര്‍മാന്‍ കെ. ജി. ജോര്‍ജ്, ജനറല്‍ സെക്രട്ടറി സിബി മലയില്‍, മുന്‍ ചെയര്‍മാന്‍ ജോഷി, വിനയന്‍, കലൂര്‍ ഡെന്നിസ് എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ചത്.

പ്രശ്നം പരിഹരിക്കുന്നതിന് ശ്രമിച്ച തങ്ങളുടെ മുന്നില്‍ മോഹന്‍ലാല്‍ കപടനാടകം കളിച്ചത് എന്തിനായിരുന്നുവെന്ന് മനസിലാകുന്നില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഒത്തുതീര്‍പ്പ് ധാരണയിലെത്തിയതിന് ശേഷം വഞ്ചനാപരമായി പെരുമാറുകയാണ് അമ്മ ചെയ്തത്.

ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമായി ഫിബ്രവരി 26ന് സിബി മലയില്‍ മോഹന്‍ലാലുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ മോഹന്‍ലാല്‍ ചില നിര്‍ദേശങ്ങള്‍ വച്ചിരുന്നു. ഫിലിം ചേംബറിന് മുന്നില്‍ ഈ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അവര്‍ അത് അംഗീകരിച്ചു.

പിന്നീട് മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമയുടെ എഴുപുന്നയിലെ സെറ്റിലെത്തിയപ്പോള്‍ തണുത്ത പ്രതികരമാണ് അദ്ദേഹത്തില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചത്. എങ്കിലും ഒത്തുതീര്‍പ്പ് ധാരണയിലെത്തുകയും ഞങ്ങള്‍ അക്കാര്യം ഫിലിം ചേംബറിനെ അറിയിക്കുകയും ചെയ്തു. ഫിബ്രവരി 28ന് എല്ലാ സംഘടനകളും ചേര്‍ന്ന് പുതിയ കരാറുണ്ടാക്കാമെന്നായിരുന്നു ധാരണ.

എന്നാല്‍ പിന്നീട് അമ്മ പഴയ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്ന് ഇന്നസെന്റ് പ്രസ്താവന പുറപ്പെടുവിച്ചു. ഇന്നസെന്റിനോട് അതേ പറ്റി ചോദിച്ചപ്പോള്‍ മോഹന്‍ലാലിനോട് ചോദിച്ചിട്ടാണ് പ്രസ്താവനയിറക്കിയതെന്നാണ് പറഞ്ഞത്. എന്തിനാണ് മോഹന്‍ലാല്‍ ഇത്തരമൊരു കപടനാടകം കളിച്ചതെന്ന് മനസിലാവുന്നില്ല- പ്രസ്താവനയില്‍ പറഞ്ഞു.

Read more about: macta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X