റിട്ടേണ്‍ ഓഫ് ദികിംഗിന് 11 ഓസ്കാര്‍
റിട്ടേണ്‍ ഓഫ് ദികിംഗിന് 11 ഓസ്കാര്‍
മാര്‍ച്ച് 01, 2004
ആഞ്ചലസ് : ലോഡ് ഓഫ് ദി റിംഗ്സിന്റെ മൂന്നാം ഭാഗമായ ലോഡ് ഓഫ് ദി റിംഗ്സ്: ദി റിട്ടേണ്‍ ഓഫ് ദി കിംഗ് മികച്ച ചിത്രത്തിനുള്‍പ്പെടെ 11 ഓസ്കാര്‍ നേടി.
റിട്ടേണ്‍ ഓഫ് ദി കിംഗ് അവാര്‍ഡ് തൂത്തുവാരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നതിനാല്‍ പ്രേക്ഷകര്‍ക്ക് ഓസ്കാര്‍ പ്രഖ്യാപനം കാര്യമായ അത്ഭുതങ്ങള്‍ ഉണ്ടാക്കിയില്ല. 11 ഓസ്കാര്‍ നേടിയതോടെ റിട്ടേണ്‍ ഓഫ് ദി കിംഗ് 1997ലെ ടൈറ്റാനികിനും 1959ലെ ബെന്‍ഹറിനും ഒപ്പം എത്തി. ഈ രണ്ടു ചിത്രങ്ങളും 11 ഓസ്കാറകള്‍ നേടിയിരുന്നു.
ജെ.ആര്‍.ആര്‍. ടോല്‍കീന്‍സിന്റെ ലോഡ് ഓഫ് ദി റിംഗ് എന്ന പുസ്തകത്തെ ആസ്പദമാക്കി നിര്‍മ്മിച്ച മൂന്ന് ചിത്രങ്ങളില്‍ മൂന്നാമത്തേതാണ് റിട്ടേണ്‍ ഓഫ് ദി കിംഗ്. നേരത്തെ നിര്‍മ്മിച്ച രണ്ട് ചിത്രങ്ങളും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓസ്കാറിന് നാമനിര്‍ദേശം ചെയ്തെങ്കിലും അവാര്‍ഡ് ലഭിച്ചില്ല. ഏഴ് വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെയാണ് പീറ്റര്‍ ജാക്സണ്‍ ഈ മൂന്ന് ചിത്രങ്ങളും നിര്‍മ്മിച്ചത്.
റിട്ടേണ്‍ ഓഫ് ദി കിംഗ് സംവിധാനം ചെയ്ത ന്യൂസിലാന്റുകാരനായ പീറ്റര്‍ ജ-ാക്സനാണ് മികച്ച സംവിധായകന്‍.
കലാസംവിധാനം, വസ്താലംകാരം, എഡിറ്റിംഗ്, മേക്കപ്പ്, സംഗീതം, സംഗീതം (സ്കോര്‍), ശബ്ദസംയോജ-നം, വിഷ്വല്‍ ഇഫക്ട്റ്റ്്സ്, അഡാപ്റ്റഡ് സ് കൃഈന്‍ പ്ലേ എന്നിവയ്ക്കാണ് ലോഡ് ഓഫ് ദി റിംഗ്സ് ബഹുമാനിക്കപ്പെട്ടത്.
മിസ്റ്റിക് റിവര്‍ എന്ന ചിത്രവും നേട്ടമുണ്ടാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് സീന്‍ പെന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. തെറോണ്‍ ആണ് മികച്ച നടി. ചിത്രം മോണ്‍സ്റ്റര്‍.


Click it and Unblock the Notifications