ശാരദ വീണ്ടും മലയാളത്തില്‍

By Staff

ശാരദ വീണ്ടും മലയാളത്തില്‍
മാര്‍ച്ച് 01, 2004

ഉര്‍വശി ശാരദ വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന കഥകളി എന്ന ചിത്രത്തിലൂടെയാണ് ശാരദ വീണ്ടും മലയാളത്തിലെത്തുന്നത്.

മഴത്തുള്ളിക്കിലുക്കം എന്ന ചിത്രത്തിന് ശേഷം ശാരദ അഭിനയിക്കുന്ന മലയാള ചിത്രമാണിത്. നീണ്ട ഇടവേളക്ക് ശേഷം ശാരദ അഭിനയിച്ച മലയാള ചിത്രമായിരുന്നു മഴത്തുള്ളിക്കിലുക്കം. രണ്ട് വര്‍ഷത്തിന് ശേഷം പുതിയ ചിത്രത്തിലൂടെ ശാരദ വീണ്ടും മലയാളത്തിലെത്തുകയാണ്.

ഷീല മലയാള സിനിമയില്‍ വീണ്ടും സജീവമായതിന് പിന്നാലെയാണ് ശാരദ മലയാളത്തിലെത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെയിലൂടെ വീണ്ടും സിനിമയിലെത്തിയ ഷീല ഇപ്പോള്‍ ഏതാനും ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

കഥകളിയില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് ശാരദ അവതരിപ്പിക്കുന്നത്. ഉര്‍വശിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി വേഷമിടുന്നത്. കലാമണ്ഡലം കേശവന്‍, കണ്ണന്‍, രാധിക, അജിത്, സജിത്ലാല്‍, അംബികാ മോഹന്‍, സരികാ മോഹന്‍ തുടങ്ങിയവരും കഥകളിയില്‍ അഭിനയിക്കുന്നു.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഭരണിക്കാവ് ശിവകുമാര്‍ ആണ്. മഞ്ജുധരയുടെ ബാനറില്‍ ശിവകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X