നയന്‍താര തെലുങ്കില്‍
നയന്‍താര തെലുങ്കില്‍
മാര്‍ച്ച് 01, 2005
അയ്യ എന്ന ആദ്യതമിഴ് ചിത്രത്തോടെ തന്നെ നയന്‍താരയെ തമിഴ് പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു. രജനീകാന്തിന്റെ നായികയായി അഭിനയിക്കുന്ന ചന്ദ്രമുഖി കൂടി പുറത്തുവരുന്നതോടെ തമിഴില്‍ തന്റെ സ്ഥാനമുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് നയന്‍താര. തമിഴിലെ ഈ വിജയത്തിന് പിന്നാലെ നയന്‍താര തെലുങ്കിലേക്കും കടക്കുന്നു.
മീരാ ജാസ്മിനെ പോലെ മലയാളത്തില്‍ നിന്നും തമിഴ് വഴി തെലുങ്കിലെത്തുകയാണ് നയന്‍താര. മീരക്കും കാവേരിക്കും ശേഷം തെലുങ്കില്‍ മലയാളി സാന്നിധ്യം അറിയിക്കാനൊരുങ്ങുകയാണ് ഈ നടി. ജൂനിയര്‍ എന്‍ടിആര്‍ നായകനാവുന്ന തെലുങ്ക് ചിത്രത്തിലാണ് നയന്‍താര നായികയാവുന്നത്.
അയ്യ എന്ന ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ മനം കവര്‍ന്ന നയന്‍താരയെ കനത്ത പ്രതിഫലം വാഗ്ദാനം ചെയ്താണത്രേ തെലുങ്കിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കനത്ത പ്രതിഫലം തന്നെയാണ് അന്യഭാഷാ നടികളെ തെലുങ്കിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകം.
മലയാളത്തിലെ മൂന്ന് ചിത്രങ്ങള്‍ക്കു ശേഷം തമിഴിലെത്തിയ നയന്‍താരയെ അന്യഭാഷാ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുവെന്നാണ് അയ്യയിലൂടെ ഈ നടിക്ക് കിട്ടിയ സ്വീകരണം തെളിയിക്കുന്നത്. സീനിനൊപ്പിച്ച് അല്പസ്വല്പം ഗ്ലാമറസായി പ്രത്യക്ഷപ്പെടാന്‍ നയന്‍താരക്ക് മടിയില്ല. അത്തരം ഏതാനും സീനുകള്‍ അയ്യയിലുണ്ട്. തമിഴില്‍ ഈ നടി സ്വീകരിക്കപ്പെടാന്‍ ഒരു കാരണവും അതുതന്നെ. ആവശ്യത്തിന് ഗ്ലാമര്‍ പ്രദര്‍ശനം നടത്താന്‍ തയ്യാറുള്ള നയന്‍താരക്ക് തെലുങ്കിലും വിജയം നേടാനായേക്കുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications