നവ്യാ നായര്‍ കന്നഡയിലേക്ക്

By Staff

നവ്യാ നായര്‍ കന്നഡയിലേക്ക്
മാര്‍ച്ച് 1, 2006

തമിഴിലേക്ക് കടന്ന മലയാള നടിമാരില്‍ ചിലരൊക്കെ കന്നഡയിലും തെലുങ്കിലും ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. കാവേരി, അഭിരാമി, മീരാ ജാസ്മിന്‍ തുടങ്ങിയ നടിമാര്‍ കന്നഡയിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അവര്‍ക്കു പിന്നാലെ നവ്യാ നായരും കന്നഡയിലെത്തുന്നു.

തമിഴ് സൂപ്പര്‍സ്റാര്‍ വിക്രമിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പിതാമഹന്റെ കന്നഡ റീമേക്കിലാണ് നവ്യാനായര്‍ അഭിനയിക്കുന്നത്. കന്നഡ സൂപ്പര്‍താരം ഉപേന്ദ്രയാണ് വിക്രം അവതരിപ്പിച്ച വേഷമണിയുന്നത്.

ഇരട്ട നായികമാരിലൊരാളായി നവ്യയും വേഷമിടുന്നു. തമിഴ് ചിത്രത്തില്‍ ലൈ അവതരിപ്പിച്ച കഥാപാത്രമാണ് നവ്യക്ക്. തമിഴിലെ സംഗീതയുടെ കഥാപാത്രം അവര്‍ തന്നെ കന്നഡ ചിത്രത്തിലും അവതരിപ്പിക്കും. സൂര്യ അവതരിപ്പിച്ച വേഷം ആര്‍ക്കു നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ല.

തമിഴ് ചിത്രം മായക്കണ്ണാടിയില്‍ അഭിനയിച്ചുവരികയാണ് നവ്യ ഇപ്പോള്‍. ചേരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X