ഐപിഎസ് ഓഫീസറായി സിന്ധു മേനോന്‍
ഐപിഎസ് ഓഫീസറായി സിന്ധു മേനോന്‍
മാര്‍ച്ച് 1, 2006
കലാഭവന്‍ മണിയുടെ ആണ്ടവന്‍ എന്ന ചിത്രത്തില്‍ സിന്ധു മേനോന് പൊലീസ് ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. അടുത്ത ചിത്രത്തിലും സിന്ധു മേനോന് പൊലീസ് വേഷമാണ്. സുരേഷ് ഗോപി നായകനാവുന്ന പതാകയിലാണ് സിന്ധു വീണ്ടും കാക്കി അണിയുന്നത്.
ഇത്തവണ ഐപിഎസ് ഓഫീസറായി സിന്ധുവിന് പ്രൊമോഷന്‍ ലഭിച്ചിട്ടുണ്ട്. കെ.മധുവാണ് പതാക സംവിധാനം ചെയ്യുന്നത്. ഒരു ഇടവേളക്കു ശേഷം കെ.മധുവും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. നരിമാന്‍ ആണ് കെ.മധു-സുരേഷ് ഗോപി ടീമിന്റെ ഒടുവിലത്തെ ചിത്രം.
സിന്ധുവിന്റെ മലയാളത്തിലെ പത്താമത്തെ ചിത്രമാണിത്. ജയറാമിന്റെ ഉത്തമന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ സിന്ധു വേഷം, തൊമ്മനും മക്കളും, രാജമാണിക്യം എന്നീ സിനിമകളിലൂടെയാണ് മലയാളത്തില്‍ തിരക്കേറിയ നടിയായത്. ഇപ്പോള്‍ തുടര്‍ച്ചയായി മലയാള ചിത്രങ്ങള്‍ സിന്ധുവിനെ തേടിയെത്തുന്നുണ്ട്.


Click it and Unblock the Notifications