ഏഷ്യാനെറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

By Staff

ഏഷ്യാനെറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
മാര്‍ച്ച് 02, 2001

കൊച്ചി: ലക്സ് ഏഷ്യാനെറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചിയില്‍ ഗള്‍ഫാര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ആദ്യമലയാള ചിത്രമായ ബാലനിലെ നായിക കമലം മുതല്‍ പുത്തന്‍ തലമുറയിലെ നായിക കാവ്യാമാധവന്‍ വരെയുള്ളവര്‍ പങ്കെടുത്തു.

മലയാള സിനിമയും വനിതകളും എന്ന ആശയം മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നിശ സംഘടിപ്പിച്ചത്. മലയാള സിനിമക്ക് നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ച് പ്രശസ്ത സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റര്‍ക്ക് പുരസ്കാരം നല്‍കി ആദരിച്ചു. എം.കെ. കമലം, ശാന്ത പി. നായര്‍, സുകുമാരി എന്നിവര്‍ക്കും പ്രത്യേക പുരസ്കാരങ്ങള്‍ നല്‍കി.

മികച്ച ചിത്രമായ നരസിംഹത്തിനുള്ള പുരസ്കാരം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നടന്‍ ശ്രീനിവാസനില്‍ നിന്നും ഏറ്റുവാങ്ങി. സംവിധായകനുള്ള പുരസ്കാരം ഷാജി കൈലാസിന് ഭരത് ഗോപി സമ്മാനിച്ചു.

മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടിക്ക് പുരസ്കാരം നല്‍കിയത് മലയാളത്തിലെ ആദ്യനായിക എം.കെ. കമലാണ്. മികച്ച നടിക്കുള്ള അവാര്‍ഡ് മോഹന്‍ലാലില്‍ നിന്ന് സംയുക്താവര്‍മ്മയും ഏറ്റുവാങ്ങി. മോഹന്‍ലാലിനുള്ള പ്രത്യേക പുരസ്കാരം ഏഷ്യാനെറ്റ് മാനേജിംഗ് ഡയറക്ടര്‍ മാധവന്‍ നല്‍കി. സഹനടനുള്ള അവാര്‍ഡ് ബിജുമേനോന്‍ ശ്രീവിദ്യയില്‍ നിന്നും സഹനടിക്കുള്ള പുരസ്കാരം കെ.പി.എ.സി. ലളിത സുകുമാരിയില്‍ നിന്നും സ്വീകരിച്ചു.

ഏഷ്യാനെറ്റ് ചെയര്‍മാന്‍ ഡോ. റെജി മേനോന്‍ സ്വാഗതം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X