twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാമിനും സംയുക്തയ്ക്കും ലക്സ്-ഏഷ്യാനെറ്റ് അവാര്‍ഡ്

    By Staff
    |

    ജയറാമിനും സംയുക്തയ്ക്കും ലക്സ്-ഏഷ്യാനെറ്റ് അവാര്‍ഡ്
    മാര്‍ച്ച് 02, 2002

    കൊച്ചി: ഈ വര്‍ഷത്തെ ലക്സ്-ഏഷ്യാനെറ്റ് ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച നടനും നടിക്കുമുള്ള അവാര്‍ഡ് ജയറാമിനും സംയുക്താ വര്‍മയ്ക്കുമാണ്.

    മേഘമല്‍ഹാര്‍ ആണ് മികച്ച ചിത്രം. മേഘമല്‍ഹാറിന്റെ സംവിധായകന്‍ കമല്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. മൊത്തം അഞ്ച് അവാര്‍ഡുകളാണ് മേഘമല്‍ഹാര്‍ നേടിയത്.

    ഉത്തമന്‍, തീര്‍ഥാടനം എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജയറാമിന് മികച്ച നടനുള്ള അവാര്‍ഡ് നേടികൊടുത്തത്. മേഘമല്‍ഹാറിലെ അഭിനയത്തിനാണ് സംയുക്തയ്ക്ക് അവാര്‍ഡ്.

    മലയാള സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്ത് തിലകന് പ്രത്യേക പുരസ്കാരം നല്‍കി. ഇന്നസെന്റാണ് (രാവണപ്രഭു) മികച്ച സഹനടന്‍. സഹനടി ബിന്ദു പണിക്കര്‍ (നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക).

    മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച രാത്രി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപനവും വിതരണവുമുണ്ടായത്. നോമിനേഷനുകളില്‍ നിന്ന് തിരഞ്ഞെടുത്ത അവാര്‍ഡ് ചടങ്ങില്‍ വെച്ച് തന്നെ പ്രഖ്യാപിച്ച് വിതരണം ചെയ്യുകയായിരുന്നു.

    മറ്റ് അവാര്‍ഡുകള്‍: തിരക്കഥാകൃത്ത്: ടി. എ. റസാക്ക് (ഉത്തമന്‍), ഗാനരചയിതാവ്: ഒ. എന്‍. വി. കുറുപ്പ് (മേഘമല്‍ഹാറിലെ ഒരു നറുപുഷ്പമായി...), സംഗീത സംവിധായകന്‍: എം. ജി. രാധാകൃഷ്ണന്‍ (കാറ്റുവന്ന വിളിച്ചപ്പോള്‍ എന്ന ചിത്രത്തിലെ കാറ്റേ നീ വീശരുതിപ്പോള്‍), ഗായകന്‍: ജയചന്ദ്രന്‍ (രാവണപ്രഭുവിലെ അറിയാതെ, അറിയാതെ..), ഗായിക: സുജാത (സൂത്രധാരനിലെ പേരറിയാ.....), പുതുമുഖ താരം: നിത്യാദാസ് (ഈ പറക്കും തളിക), താരജോടി: ബിജു മേനോന്‍-സംയുക്താ വര്‍മ (മേഘമല്‍ഹാര്‍), ബാലതാരം: അപ്പു (മൂക്കുത്തി), വിഘ്നേഷ് (പുലര്‍വെട്ടം).

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X