»   » കാവ്യ അമ്മ വേഷത്തില്‍

കാവ്യ അമ്മ വേഷത്തില്‍

Posted By:
Subscribe to Filmibeat Malayalam

കാവ്യ അമ്മ വേഷത്തില്‍
മാര്‍ച്ച് 02, 2003

കൗമാരവേഷങ്ങളില്‍ നിന്ന് മുതിര്‍ന്ന് കാവ്യ മാധവന്‍ ഭാര്യയും അമ്മയുമാവുന്നു. അക്ബര്‍ ജോസ് സംവിധാനം ചെയ്യുന്ന സദാനന്ദന്റെ സമയം എന്ന ചിത്രത്തിലാണ് കാവ്യാ മാധവന് പ്രൊമോഷന്‍ ലഭിച്ചത്.

ദിലീപിന്റെ നായികയായാണ് കാവ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. കൗമാരവേഷങ്ങള്‍ മാത്രം ചെയ്തിരുന്ന കാവ്യയുടെ സിനിമയിലെ അമ്മ ജീവിതം ആദ്യമായാണ്. ഭാര്യയായി അഭിനയിച്ചത് ഇതിന് മുമ്പ് ഒരു ചിത്രത്തില്‍ മാത്രമാണ്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ ഏതാനും സീനുകളില്‍ കാവ്യ ഭാര്യയായി പ്രത്യക്ഷപ്പെടുന്നുണ്ട്.

ഒരു മാതൃകാ ഭാര്യയുടെയും അമ്മയുടെയും ചിത്രം എന്റെ മനസിലുണ്ട്. അത് ആദ്യമായി സ്ക്രീനില്‍ വരികയാണ്. അമ്മയായി അഭിനയിക്കുന്നതിനെ കുറിച്ച് കാവ്യ പറയുന്നു. കൗമാര വേഷങ്ങളോട് വിട പറഞ്ഞ് അമ്മയാവുന്നതിന്റെത്രില്ലിലാണ് കാവ്യ.

ദിലീപ് അവതരിപ്പിക്കുന്ന സദാനന്ദന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് കാവ്യ അഭിനയിക്കുന്നത്. സമയത്തിലും കാലത്തിലുമെല്ലാം ചില വിശ്വാസങ്ങളുളളയാളാണ് സദാനന്ദന്‍. എന്തു കാര്യവും തന്റെ വിശ്വാസത്തിന് അനുസരിച്ചേ അയാള്‍ ചെയ്യൂ. അത് വീട്ടിലും നാട്ടിലും ചില പ്രശ്നങ്ങളുണ്ടാക്കി; സദാനന്ദന്റെ വിവാഹ ജീവിതത്തിലും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X