ചലച്ചിത്ര അവാര്‍ഡ്: പ്രഖ്യാപനം ബുധനാഴ്ച

By Staff

ചലച്ചിത്ര അവാര്‍ഡ്: പ്രഖ്യാപനം ബുധനാഴ്ച
മാര്‍ച്ച് 02, 2004

തിരുവനന്തപുരം: 2003ലെ സംസ്ഥാന മലയാള ചലച്ചിത്ര അവാര്‍ഡുകള്‍ മാര്‍ച്ച് മൂന്ന് ബുധനാഴ്ച പ്രഖ്യാപിക്കും. അവാര്‍ഡ് പ്രഖ്യാപിയ്ക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്കുമാര്‍ അറിയിച്ചു. അവാര്‍ഡ് സംബന്ധിച്ച ജൂറിയുടെ തീരുമാനം ചൊവാഴ്ചയുണ്ടാവും.

ഹരിഹരന്‍ ചെയര്‍മാനായ ജൂറിയുടെ മുന്നില്‍ ഒരാഴ്ചയായി വിവിധ ചിത്രങ്ങളുടെ സ്ക്രീനിംഗ് നടന്നുവരികയായിരുന്നു. തിങ്കളാഴ്ചയാണ് സ്ക്രീനിംഗ് അവസാനിച്ചത്.

മകച്ച ചിത്രത്തിനുള്ള അവാര്‍ഡ് ടി. വി. ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിന് ലഭിച്ചേക്കമെന്നാണ് അറിയുന്നത്. മികച്ച സംവിധായകനുള്ള അവാര്‍ഡിനും ചന്ദ്രന് തന്നെയാണ് പ്രഥമ പരിഗണന.

മികച്ച നടനുള്ള അവാര്‍ഡിനായി മത്സരിക്കുന്നത് പൃഥ്വിരാജ്, നെടുമുടി വേണു, ജയറാം എന്നിവരാണ്. ചക്രം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പൃഥ്വിരാജ് പരിഗണിക്കപ്പെടുന്നത് . അരിമ്പാറ, ബാലേട്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് നെടുമുടി വേണുവും എന്റെ വീട് അപ്പൂന്റേം, മനസ്സിനക്കരെ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയറാമും പരിഗണിക്കപ്പെടുന്നുണ്ട്.

മികച്ച നടിക്കുള്ള അവാര്‍ഡ് മീരാ ജാസ്മിന് ലഭിച്ചേക്കും. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ ഷാഹിന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മീര നേരത്തെ ചലച്ചിത്ര നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മനസിനക്കരെയിലെ അഭിനയത്തിന് ഷീലയെയും അവാര്‍ഡിന് പരിഗണിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X