മാക്ടയുടെ യോഗം വ്യാഴാഴ്ച
കൊച്ചി: താരസംഘടനയായ അമ്മയുമായി ഫിലിം ചേംബറിനൊപ്പം മാക്ടയും യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാക്ടയുടെ എക്സിക്യൂട്ടീവ് യോഗം മാര്‍ച്ച് നാല് വ്യാഴാഴ്ച നടക്കും.
ഫിലിം ചേംബറിനൊപ്പം നില്‍ക്കുമെന്നും ഏഷ്യാനെറ്റിന്റെ താരനിശയുമായി സഹകരിക്കില്ലെന്നും മാക്ട പ്രഖ്യാപിച്ചതിനെതിരെ മാക്ടയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്, രഞ്ജിത് എന്നിവരാണ് മാക്ട അമ്മയ്ക്കെതിരായി നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ചിരിക്കുന്നത്.
അമ്മയും ഫിലിം ചേംബറും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥ്യത വഹിച്ച മാക്ട പ്രശ്നത്തില്‍ കക്ഷിചേര്‍ന്നതിനെ സത്യന്‍ അന്തിക്കാടും ഷാജി കൈലാസും രഞ്ജിത്തും വിമര്‍ശിച്ചിട്ടുണ്ട്. യോഗത്തില്‍ ഇവര്‍ മാക്ടയുടെ ഔദ്യോഗിക നിലപാടിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ത്തിയേക്കും.
ഏഷ്യാനെറ്റ് താരനിശ സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനും ടി. കെ. രാജീവ്കുമാറുമാണ്. ഇരുവരും മാക്ടയുടെ യോഗത്തില്‍ പങ്കെടുത്തേക്കും. യോഗം രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിനും ചേരിതിരിവുകള്‍ക്കും വേദിയാവാന്‍ സാധ്യതയുണ്ട്. അമ്മ സെക്രട്ടറി മോഹന്‍ലാലിനെതിരെ മാക്ട ഭാരവാഹികള്‍ പ്രസ്താവന നടത്തിയതിലും മാക്ടയില്‍ അംഗങ്ങളായ ചില സംവിധായകര്‍ക്ക് പ്രതിഷേധമുണ്ട്.


Click it and Unblock the Notifications