പ്രിയനും രാജീവ്കുമാറും താരനിശയ്ക്ക്
കൊച്ചി: സംവിധായകരുടെ സംഘടനയായ മാക്ടയുടെ വിലക്ക് ലംഘിച്ച് താരനിശയില്‍ പങ്കെടുക്കാന്‍ സംവിധായകരായ പ്രിയദര്‍ശനും രാജീവ് കുമാറും തീരുമാനിച്ചു.
താരനിശയില്‍ പങ്കെടുക്കുമെന്ന് ചൂണ്ടിക്കാട്ടി മാക്ടയ്ക്ക് താന്‍ ഫാക്സ് അയച്ചിരുന്നുവെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. മാര്‍ച്ച് നാലിന് നടക്കുന്ന മാക്ടയുടെ യോഗത്തില്‍ പ്രിയദര്‍ശന്‍ പങ്കെടുക്കും. സംവിധായകരായ രഞ്ജിതും ഷാജി കൈലാസും ഈ യോഗത്തില്‍ താരനിശ ബഹിഷ്കരിയ്ക്കാനുള്ള മാക്ടയുടെ തീരുമാനത്തെ ചോദ്യം ചെയ്യും.
പ്രിയദര്‍ശന്‍ ഇപ്പോള്‍ ഫിലിം ചേംബറിന്റെ വിലക്ക് നേരിടുകയാണ്. ലേസ ലേസ എന്ന തമിഴ്ചിത്രം സമ്മര്‍ ഇന്‍ ബത്ലഹേം എന്ന മലയാളസിനിമയുടെ മോഷണമാണെന്ന് ആരോപിച്ചാണ് ഫിലിം ചേംബര്‍ പ്രിയനെ വിലക്കിയിരിക്കുന്നത്.
പ്രിയദര്‍ശനും രാജീവ്കുമാറും ചേര്‍ന്നായിരിക്കും താരനിശ സംവിധാനം ചെയ്യുക. ഇതിനായി ഇരുവരും മാര്‍ച്ച് രണ്ട് ചൊവാഴ്ച കൊച്ചിയില്‍ എത്തും.


Click it and Unblock the Notifications