മീരയുടെ സഹോദരി മണിയുടെ നായിക
മീരയുടെ സഹോദരി മണിയുടെ നായിക
മാര്‍ച്ച് 2, 2006
ദേശീയ അവാര്‍ഡ് ജേത്രി മീരാ ജാസ്മിന്റെ സഹോദരിയും മലയാള പ്രേക്ഷകരുടെ മനം കവരുക എന്ന മോഹവുമായി ബിഗ് സ്ക്രീനിലെത്തുന്നു. ടിവി സീരിയലുകളിലെ അഭിനയ പരിചയവുമായെത്തുന്ന ജെന്നി ജാസ്മിന്‍ കലാഭവന്‍ മണിയുടെ നായികയാണ് മലയാള സിനിമിയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ജെന്നി എന്ന പേരില്‍ തന്നെ ടിവി സീരിയലുകളില്‍ അഭിനയിച്ചിരുന്ന ഈ നടി പേരു മാറ്റിയാണ് സിനിമയിലെത്തുന്നത്. മേഘ എന്ന പേരാണ് സിനിമയില്‍ സ്വീകരിച്ചിരിക്കുന്നത്.
കലാഭവന്‍ മണി നായകനാവുന്ന രാവണന്‍ എന്ന ചിത്രത്തിലൂടെയാണ് മേഘയുടെ സിനിമയിലെ അരങ്ങേറ്റം. ഒരു കോളജ് ലക്ചറര്‍ ആയാണ് മേഘ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
തമിഴ് സിനിമയിലും ഭാഗ്യം പരീക്ഷിക്കുന്ന മേഘ സഹോദരിയുടെ വഴിയില്‍ തന്നെയാണ് താനെന്ന് വ്യക്തമാക്കി കഴിഞ്ഞു. അതേ സമയം കുടുംബവഴക്കിനെ തുടര്‍ന്ന മീരയുമായി അകന്ന മേഘ സിനിമയില്‍ സഹോദരിയോട് മത്സരിക്കാനൊന്നും താനില്ലെന്നും പറയുന്നു.


Click it and Unblock the Notifications