സ്വര്‍ണമെഡലില്‍ ലാലും വാണിയും
സ്വര്‍ണമെഡലില്‍ ലാലും വാണിയും
മാര്‍ച്ച് 03, 2001
മാസ് മൂവീസിനു വേണ്ടി മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന സ്വര്‍ണമെഡലില്‍ ലാലും വാണിവിശ്വനാഥും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹൊറര്‍ ചിത്രമായ ഭദ്രക്കു ശേഷം മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സമകാലിക രാഷ്ട്രീയ സംഭവങ്ങളെ ബന്ധപ്പെടുത്തി തയ്യാറാക്കുന്ന ഈ ആക്ഷന്‍ ത്രില്ലറിന്റെ കഥയും തിരക്കഥയും മമ്മി സെഞ്ച്വറിയുടേതു തന്നെയാണ്. ഡിടിഎസിന്റേയും കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെയും സഹായത്തോടെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ലാലിനും വാണിക്കും പുറമെ സിദ്ദിഖ്, രഘുവരന്‍, രാജന്‍ പി. ദേവ്, സ്ഫടികം ജോര്‍ജ്ജ്, മാള, മാമുക്കോയ, സലിംകുമാര്‍, അന്‍സില്‍, സുബൈര്‍, സത്താര്‍, മേഘന, കനകലത, പൊന്നമ്മ ബാബു എന്നിവരും അഭിനയിക്കുന്നു.
എസ്. രമേശന്‍ നായരുടെ വരികള്‍ക്ക് ഷക്കീര്‍ ജാക്സണ്‍ ഈണം നല്‍കുന്നു. ഛായാഗ്രഹണം സാലു ജോര്‍ജ്. സജി വര്‍ക്കല കലാസംവിധാനവും പി.സി. മോഹനന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.


Click it and Unblock the Notifications