ജോസ് തോമസിന്റെ ചിത്രത്തില്‍ ജയസൂര്യ, ഇന്ദ്രജിത്ത്
ജോസ് തോമസിന്റെ ചിത്രത്തില്‍ ജയസൂര്യ, ഇന്ദ്രജിത്ത്
മാര്‍ച്ച് 03, 2002
ജോസ് തോമസ് സംവിധാനം ചെയ്യുന്ന ഞാന്‍ മര്യാദരാമനില്‍ ജയസൂര്യയും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിനയന്റെ ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുനടന്മാരും അരങ്ങേറിയത്. ഊമപെണ്ണിന് ഉരിയാടാ പയ്യനില്‍ ജയസൂര്യ നായകനും ഇന്ദ്രജിത്ത് വില്ലനുമാണ്. മിമിക്രി കലാകാരനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് ജയസൂര്യ സിനിമയിലെത്തിയത്. നടന്‍ സുകുമാരന്റെ മകനാണ് ഇന്ദ്രജിത്ത്.
ഞാന്‍ മര്യാദരാമനില്‍ കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, എന്‍. എഫ്. വര്‍ഗീസ് ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖതാരങ്ങളും അഭിനയിക്കുന്നു.
കലൂര്‍ ഡെന്നീസാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംവിധായകന്‍ വിനയന്‍ ഈ ചിത്രത്തിലെ ഗാനങ്ങളെഴുതിയിരിക്കുന്നു. ഊമപെണ്ണിന് ഉരിയാടാ പയ്യനിലും വിനയന്‍ ഒരു ഗാനം രചിച്ചിട്ടുണ്ട്. ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു. ക്യാമറ സാലു ജോര്‍ജ്.


Click it and Unblock the Notifications