അമ്മ റിഹേഴ്സല്‍ തുടങ്ങി
കൊച്ചി: മാര്‍ച്ച് ഏഴിന് നടക്കുന്ന താരനിശക്കായി അമ്മ അംഗങ്ങള്‍ റിഹേഴ്സല്‍ തുടങ്ങി. താരനിശയ്ക്ക് ശേഷം ചര്‍ച്ചയാവാമെന്നും അതുവരെ ഒരു വിവാദത്തിനുമില്ലെന്നും അമ്മ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
താരനിശയുമായി സഹകരിക്കണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അമ്മ സെക്രട്ടറി മോഹന്‍ലാലും പ്രസിഡന്റ് ഇന്നസെന്റും മാക്ടയോടും ഫിലിം ചേംബറിനോടും ആവശ്യപ്പെട്ടു. മമ്മൂട്ടി, ജഗദീഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. പ്രശ്നം പരിഹരിക്കുന്നതിന് മുന്‍കൈയെടുക്കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറാണെന്ന് മമ്മൂട്ടി പറഞ്ഞു.
അതേ സമയം ഫിലിം ചേംബറിന്റെ നിര്‍ണായക യോഗം മാര്‍ച്ച് മൂന്ന് ബുധനാഴ്ച കൊച്ചിയില്‍ ചേരുന്നുണ്ട്. മാക്ടയുടെ യോഗം വ്യാഴാഴ്ച നടക്കും. താരനിശയുമായി സഹകരിക്കുന്ന അംഗങ്ങളോട് വിശദീകരണം ആവശ്യപ്പെടാന്‍ മാക്ടക്ക് നീക്കമുണ്ട്. വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമാവും.
താരനിശക്കായുള്ള റിഹേഴ്സലിനായി അമ്മയുടെ ആദ്യസംഘം ബുധനാഴ്ച കൊച്ചിയിലെത്തി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, വിനീത്, പൃഥ്വിരാജ്, ജഗദീഷ്, ശ്രീനിവാസന്‍, മുകേഷ്, എം. ജി. ദ്ധീകുമാര്‍, ഇടവേള ബാബു, മാന്യ, കാവ്യാ മാധവന്‍ തുടങ്ങിയവരാണ് റിഹേഴ്സല്‍ ക്യാമ്പിലുള്ളത്.
ബുധനാഴ്ച അമ്മ ഭാരവാഹികള്‍ മാക്ട, ഫിലിം ചേംബര്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടിരുന്നു . എന്നാല്‍ താരനിശയില്‍ സഹകരണം ആവശ്യപ്പെടാനാണ് അമ്മ ഭാരവാഹികള്‍ ബന്ധപ്പെട്ടതെന്ന് മാക്ട, ഫിലിം ചേംബര്‍ വക്താക്കള്‍ പറഞ്ഞു.


Click it and Unblock the Notifications