ഷീലയുടെ അഭിനയം കൃത്രിമം: ഹരിഹരന്‍
ഷീലയുടെ അഭിനയം കൃത്രിമം: ഹരിഹരന്‍
മാര്‍ച്ച് 03, 2004
തിരുവനന്തപുരം: മനസിനക്കരെ എന്ന ചിത്രത്തിലെ ഷീലയുടെ അഭിനയം കൃത്രിമമായി തോന്നിയെന്ന് ജൂറി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ ഹരിഹരന്‍.
കഥാപാത്രം വളരെ കൃത്രിമമായി തോന്നിയതിനാലാണ് അവരുടെ പേര് ജൂറിയുടെ പരിഗണനയില്‍ വരാതിരുന്നത്. ഷീലയുടെ കഥാപാത്രവല്ക്കരണം പലപ്പോഴും ചാഞ്ചാടിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെട്ടുവെന്നും ഹരിഹരന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി ഭൂരിഭാഗം ചിത്രങ്ങളും പ്രമേയത്തിലും അവതരണത്തിലും വളരെയധികം പിന്നിലോട്ട് പോയി. ഈ നിലയില്‍ മലയാളസിനിമ മുന്നോട്ട് പോയാല്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ നേടിയെടുത്ത അംഗീകാരങ്ങള്‍ മുഴുവന്‍ നഷ്ടമാകുമെന്നും ഹരിഹരന്‍ അഭിപ്രായപ്പെട്ടു.
ആകെ 27 ചിത്രങ്ങള്‍ മത്സരിച്ചതില്‍ വെറും എട്ട് ചിത്രങ്ങള്‍ മാത്രമാണ് അവാര്‍ഡ് പട്ടികയില്‍ എത്തിയത്. മാര്‍ഗ്ഗം, പാഠം ഒന്ന് ഒരു വിലാപം, എന്റെ വീട് അപ്പൂന്റേം തുടങ്ങി മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് അവസാന റൗണ്ട് വരെ മത്സരിച്ചതെന്നും ജൂറി ചെയര്‍മാന്‍ പറഞ്ഞു.


Click it and Unblock the Notifications