മുകേഷ് സീനിയര്‍; ചാക്കോച്ചന്‍ ജൂനിയര്‍
മുകേഷ് സീനിയര്‍; ചാക്കോച്ചന്‍ ജൂനിയര്‍
മാര്‍ച്ച് 03, 2004
മുകേഷും കുഞ്ചാക്കോ ബോബനും നായകന്‍മാരാവുന്ന നവാഗത സംവിധായകനായ ശ്രീകണ്ഠന്‍ ഒരുക്കുന്ന ചിത്രത്തിന് ജൂനിയര്‍ സീനിയര്‍ എന്ന് പേരിട്ടു.
ആദ്യമായാണ് മുകേഷും കുഞ്ചാക്കോ ബോബനും ഒന്നിച്ചഭിനയിക്കുന്നത്. തുല്യപ്രധാന്യമുള്ള വേഷങ്ങളിലാണ് ഇരുവരും ജൂനിയര്‍ സീനിയറില്‍ പ്രത്യക്ഷപ്പെടുന്നത്.
ജഗതി ശ്രീകുമാര്‍, സി. ഐ. പോള്‍, ഇന്ദ്രന്‍സ്, സലിംകുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. മലയാളത്തിലെ പ്രമുഖ ഹാസ്യതാരങ്ങള്‍ അഭിനയിക്കുന്ന ചിത്രം നര്‍മപ്രധാനമായാണ് ഒരുക്കുന്നത്.
തുളസീദാസിനൊപ്പം ദീര്‍ഘകാലം സഹായിയായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് ശ്രീകണ്ഠന്‍ സ്വതന്ത്ര സംവിധായകനാവുന്നത്. ചിത്രത്തിന്റെ രചന രാജന്‍ കിരിയത്തിന്റേതാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു.
ചിത്രത്തിന്റെ പൂജയും റെക്കോഡിംഗും തിരുവനന്തപുരത്ത് നടന്നു. സണ്‍റൈസ് സിനിമയുടെ ബാനറില്‍ നജിം, സജി, റെജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് ആദ്യവാരം കൊച്ചിയില്‍ തുടങ്ങും.


Click it and Unblock the Notifications