അപ്രതീക്ഷിതം: മീരാ ജാസ്മിന്‍
അപ്രതീക്ഷിതം: മീരാ ജാസ്മിന്‍
മാര്‍ച്ച് 03, 2004
കൊച്ചി: മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലബ്ധി തീര്‍ത്തും അപ്രതീക്ഷിതമാണെന്ന് മീരാ ജാസ്മിന്‍.
അവാര്‍ഡ് കിട്ടുമെന്ന് പലരും പറഞ്ഞിരുന്നെങ്കിലും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലും തനിക്ക് അവാര്‍ഡുണ്ടാവുമെന്ന് ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതീക്ഷയുണ്ടായിരുന്നില്ല. എല്ലാം ഈശ്വരനിശ്ചയമാണ്- മീര പറഞ്ഞു.
പാഠം ഒന്ന് ഒരു വിലാപത്തിലെ ഷാഹിനയും കസ്തൂരിമാനിലെ പ്രിയംവദയും തനിക്ക് ഒരു പോലെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. ഷാഹിന എന്ന കഥാപാത്രത്തിന് താന്‍ തന്നെ ശബ്ദം നല്‍കിയതു കൊണ്ടാണ് ആ കഥാപാത്രത്തിന് കൂടുതല്‍ മിഴിവുണ്ടായത്.
ഹൈദരാബാദില്‍ തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിലാണ് മീര. തമിഴ് ചിത്രമായ പാര്‍ഥിവന്‍ കനവിന്റെ റീമേക്കിലാണ് മീര നായികയായി അഭിനയിക്കുന്നത്.


Click it and Unblock the Notifications