രാജീവ്കുമാറിനെതിരെ ചേംബര്‍

By Super

കൊച്ചി: ഫിലിം ചേംബറിനെതിരെ നിലപാടെടുത്ത സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രാജീവ് കുമാറിനെതിരെ ചേംബര്‍ തിരിയുന്നു. ചലച്ചിത്ര അക്കാദമിയില്‍ നിന്നും തങ്ങളുടെ പ്രതിനിധികളെ പിന്‍വലിയ്ക്കുമെന്നാണ് ഫിലിം ചേംബറിന്റെ ഭീഷണി.

സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെ ഈ പ്രശ്നത്തില്‍ സര്‍ക്കാരിനെ ഇടപെടീക്കാനാണ് ചേംബറിന്റെ ശ്രമമെന്ന് കരുതുന്നു. താരനിശയില്‍ പങ്കെടുക്കുമെന്നും പരിപാടി പ്രിയദര്‍ശനൊപ്പം സംവിധാനം ചെയ്യുമെന്നും രാജീവ്കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചലച്ചിത്ര വ്യവസായികളെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ട് താരനിശയില്‍ പങ്കെടുക്കുന്ന രാജീവ്കുമാറിന് സര്‍ക്കാര്‍ വകയായ അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.

ഇപ്പോള്‍ ഫിലം ചേംബര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, എക്സിബിറ്റേഴ്സ് അസോസിയേഷന്‍, എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ എന്നിവര്‍ക്ക് അക്കാദമിയില്‍ പ്രതിനിധികളുണ്ട്. ടിക്കറ്റ് വില്പനയില്‍ നിന്ന് ലഭിയ്ക്കുന്ന വിഹിതമായി ചലച്ചിത്ര വ്യവസായികള്‍ ഒരു തുക അക്കാദമിയ്ക്ക് നല്കുന്നുണ്ട്. ഈയിനത്തില്‍ മുക്കാല്‍ കോടിയോളം ചലച്ചിത്ര വ്യവസായികള്‍ സര്‍ക്കാര്‍ അക്കാദമിയ്ക്ക് നല്കിയിട്ടുണ്ട്. എന്നിട്ടും അക്കാദമിയുടെ ചെയര്‍മാന്‍ പക്ഷപാതപരമായ നിലപാടെടുത്തത് ശരിയായില്ലെന്നും ചേംബര്‍ ഭാരവാഹികള്‍ പറയുന്നു.

Read more about: film chamber
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X