നെടുമുടി മികച്ച നടന്‍; മീരാ ജാസ്മിന്‍ നടി

By Staff

നെടുമുടി മികച്ച നടന്‍; മീരാ ജാസ്മിന്‍ നടി
മാര്‍ച്ച് 03, 2004

തിരുവനന്തപുരം: 2003ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രാജീവ് വിജയരാഘവന്‍ സംവിധാനം ചെയ്ത മാര്‍ഗം ആണ് മികച്ച ചിത്രം. മികച്ച സംവിധായകനുള്ള അവാര്‍ഡ് സിബി മലയിലിനാണ്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് അവാര്‍ഡ്.

മാര്‍ഗത്തിലെ അഭിനയത്തിന് നെടുമുടി വേണു മികച്ച നടനുള്ള അവാര്‍ഡ് നേടി. മീരാ ജാസ്മിനാണ് മികച്ച നടി. കസ്തൂരിമാന്‍, പാഠം ഒന്ന് ഒരു വിലാപം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മീര മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

മൊത്തം ഏഴ് അവാര്‍ഡുകളാണ് മാര്‍ഗം നേടിയത്. മികച്ച രണ്ടാമത്തെ ചിത്രം ടി. വി. ചന്ദ്രന്‍ സംവിധാവം ചെയ്ത പാഠം ഒന്ന് ഒരു വിലാപമാണ്. പാഠം ഒന്ന് ഒരു വിലാത്തിന് അഞ്ചു അവാര്‍ഡുകള്‍ ലഭിച്ചു. മാര്‍ഗത്തിലെ അഭിനയത്തിന് നടി മീരാകൃഷ്ണനും പാഠം ഒന്ന് ഒരു വിലാപത്തിലെ അഭിനയത്തിന് പി. ശ്രീകുമാറും ജൂറിയുടെ പ്രത്യേക അവാര്‍ഡിന് അര്‍ഹരായി.

സിദ്ദിക്കാണ് മികച്ച രണ്ടാമത്തെ നടന്‍. ചിത്രം: സസ്നേഹം സുമിത്ര, ചൂണ്ട. മികച്ച രണ്ടാമത്തെ നടിയായി റോസ്ലിന്‍ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം: പാഠം ഒന്ന് ഒരു വിലാപം.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. കെ. രാജീവ്കുമാറാണ് വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

മറ്റ് അവാര്‍ഡുകള്‍:

കലാമൂല്യവും ജനപ്രീതിയും നേടിയ ചിത്രം: എന്റെ വീട്, അപ്പൂന്റേം.
മികച്ച നവാഗത സംവിധായകന്‍: നേമം പുഷ്പരാജ് (ഗൗരീശങ്കരം).
മികച്ച ബാലതാരം: കാളിദാസന്‍ (എന്റെ വീട് അപ്പൂന്റേം).
മികച്ച കഥാകൃത്ത്: ആര്യാടന്‍ ഷൗക്കത്ത് (പാഠം ഒന്ന് ഒരു വിലാപം).
മികച്ച തിരക്കഥാകൃത്ത്: രാജീവ് വിജയരാഘവന്‍, അന്‍വര്‍ അലി (മാര്‍ഗം)
മികച്ച ഗാനരചയിതാവ്: ഗിരീഷ് പുത്തഞ്ചേരി (ഗൗരീശങ്കരം- ഉറങ്ങാതെ രാവുറങ്ങി...)
മികച്ച സംഗീത സംവിധായകന്‍: എം. ജയചന്ദ്രന്‍ (ഗൗരീശങ്കരം- കണ്ണില്‍ കണ്ണില്‍..)
മികച്ച പശ്ചാത്തല സംഗീതം: ഐസക് തോമസ് കൊട്ടുകാപള്ളി (മാര്‍ഗം)
മികച്ച പിന്നണിഗായകന്‍: ജയചന്ദ്രന്‍ (തിളക്കം- നീയൊരു പുഴയായി..)
മികച്ച ഗായിക: ഗായത്രി (സസ്നേഹം സുമിത്ര- എന്തേ നീ കണ്ണാ..)
മികച്ച എഡിറ്റിംഗ്: രഞ്ജന്‍ എബ്രഹാം (സിഐഡി മൂസ)
മികച്ച കലാസംവിധായകന്‍: ബാവ (മുല്ലവള്ളിയും തേന്മാവും).
മികച്ച ശബ്ദലേഖകന്‍: എന്‍. ഹരികുമാര്‍ (മാര്‍ഗം).
പ്രത്യേക ജൂറി അവാര്‍ഡ്: ഗുഡ
മികച്ച മേക്കപ്പ് മാന്‍-സലിം കടയ്ക്കല്‍, സജി കാട്ടാക്കട (ചിത്രം-ഗൗരീശങ്കരം).
മികച്ച വസ്ത്രാലങ്കാരം-മനോജ് ആലപ്പുഴ (ചിത്രം-സി.ഐ.ഡി. മൂസ്സ).
മികച്ച ഡബിംഗ് ആര്‍ട്ടിസ്റ്-ചോറ്റാനിക്കര ബേബി (ഗൗരീശങ്കരം).
മികച്ച ഡോക്യുമെന്ററി-നിഷാദം.
മികച്ച സിനിമാ ഗ്രന്ഥം-നിഴല്‍ച്ചിത്രങ്ങളുടെ പൊരുള്‍ ഗ്രന്ഥകര്‍ത്താവ്-രാജന്‍ പി. തൊടിയൂര്‍.
മികച്ച സിനിമാ ലേഖനം-ഇരപ്പാളികളുടെ വാതശീതീകരണ മുറി.
ലേഖകന്‍-ജി.പി.രാമചന്ദ്രന്‍.
മികച്ച സിനിമാഗ്രന്ഥത്തിനുള്ള അവാര്‍ഡ്: രാജന്‍ പി. തൊടിയൂരിന്റെ നിഴല്‍ചിത്രങ്ങള്‍.

മികച്ച കുട്ടികളുടെ ചിത്രത്തിനും മികച്ച കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകനുമുള്ള അവാര്‍ഡും ഇത്തവണയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X