ഒരേ കടലില്‍ മമ്മൂട്ടിയ്ക്കൊപ്പം ശോഭനയും
ശോഭന വീണ്ടും മമ്മൂട്ടിയുടെ നായികയാവുന്നു. ശ്യാമപ്രസാദിന്റെ ഒരേ കടല്‍ എന്ന ചിത്രത്തിലൂടെയാണ് ശോഭന വീണ്ടും മലയാളത്തിലെത്തുന്നത്.
വല്യേട്ടനു ശേഷം ശോഭന മമ്മൂട്ടിയുടെ നായികയാവുന്ന ചിത്രമാണിത്. മലയാളത്തില്‍ ശോഭന മാമ്പഴക്കാലത്തിനു ശേഷം അഭിനയിക്കുന്ന ചിത്രം. രണ്ടു വര്‍ഷത്തെ ഇടവേള പിന്നിട്ടാണ് ശോഭന വീണ്ടും മലയാളത്തിലെത്തുന്നത്.
ശോഭനയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ശ്യാമപ്രസാദിന്റെ അിസാക്ഷിയിലെ സാവിത്രി അന്തര്‍ജനം. വീണ്ടും ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ശോഭനയുടേതായി മറ്റൊരു വ്യക്തിത്വമുള്ള കഥാപാത്രത്തെ പ്രതീക്ഷിക്കാം.
നരേന്‍, മീരാ ജാസ്മിന്‍ എന്നിവരും ഒരേ കടലില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങും.


Click it and Unblock the Notifications