വാണി വിശ്വനാഥ് വിവാഹിതയായി
വാണി വിശ്വനാഥ് വിവാഹിതയായി
മാര്‍ച്ച് 04, 2003
ചലച്ചിത്ര നടി വാണി വിശ്വാനാഥും നടനും നിര്‍മാതാവുമായ ബാബുരാജും വിവാഹിതരായി. മാര്‍ച്ച് മൂന്ന് തിങ്കളാഴ്ച രാവിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്ര സന്നിധിയില്‍ വച്ചായിരുന്നു വിവാഹം.
ഏറെ കാലം നീണ്ടുനിന്ന പ്രണയബന്ധത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ദി കിംഗ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയബദ്ധരാവുന്നത്.ബന്ധുക്കളുടെ സമ്മതത്തിന് കാത്തിരുന്നതുകൊണ്ടാണ് വിവാഹം ഇത്രകാലം വൈകിയതെന്ന് വാണി വിശ്വനാഥ് പറഞ്ഞു.
തമിഴില്‍ ബാലതാരമായി അഭിനയം തുടങ്ങിയ വാണി വിശ്വനാഥ് മലയാളത്തിലെത്തുന്നത് മന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയാണ്. നാല്പതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിന് പുറമെ തെലുങ്കില്‍ നാല്പത്തിയേഴും കന്നഡയില്‍ എട്ടും ഹിന്ദിയില്‍ മൂന്നും ചിത്രങ്ങളിലാണ് അഭിനയിച്ചത്. തെലുങ്കില്‍ നായിക, ഉപനായികാ വേഷങ്ങള്‍ ചെയ്തുവരുമ്പോഴാണ് മലയാളത്തിലെത്തിയത്.
വില്ലന്‍ വേഷങ്ങളിലാണ് ബാബുരാജ് കൂടുതലും അഭിനയിച്ചിട്ടുള്ളത്. തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എട്ടോളം മലയാള ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു ബാബുരാജ്.


Click it and Unblock the Notifications