ജയചന്ദ്രന് ജന്മദിന സമ്മാനം
ജയചന്ദ്രന് ജന്മദിന സമ്മാനം
മാര്‍ച്ച് 04, 2004
തൃശൂര്‍: ജയചന്ദ്രന് ഷഷ്ഠിപൂര്‍ത്തിപ്പിറന്നാളിനുള്ള സമ്മാനമായാണ് മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന അവാര്‍ഡ് എത്തിയത്.
മാര്‍ച്ച് മൂന്ന് ബുധനാഴ്ചയായിരുന്നു ഇംഗ്ലീഷ് തീയതിപ്രകാരം ജയചന്ദ്രന്റെ 60ാം പിറന്നാള്‍. ജയചന്ദ്രന്‍ ജനിച്ചത് 1944 മാര്‍ച്ച് മൂന്നിനാണ്. വിധിയുടെ അനുഗ്രഹമെന്നോണം അവാര്‍ഡ് പ്രഖ്യാപനവും മറ്റൊരു മാര്‍ച്ച് മൂന്നിനായി.
തിളക്കം എന്ന സിനിമയിലെ നീയൊരു പുഴയായി എന്ന ഗാനത്തിനാണ് അവാര്‍ഡ് കിട്ടിയത്. അവാര്‍ഡ് കിട്ടും എന്ന് കരുതി ഇന്നുവരെ പാടിയിട്ടില്ലെന്ന് ജയചന്ദ്രന്‍ പറഞ്ഞു. നല്ലൊരു മെലഡിയായതിനാല്‍ ആസ്വദിച്ചാണ് പാടിയത്. - ജയചന്ദ്രന്‍ പറയുന്നു.
ജയചന്ദ്രന് നാല് തവണ സംസ്ഥാനപുരസ്കാരവും ഒരു തവണ ദേശീയപുരസ്കാരവും ലഭിച്ചു.


Click it and Unblock the Notifications











