നദിയ മൊയ്തു സന്തുഷ്ടയാണ്

By Staff

നദിയ മൊയ്തു സന്തുഷ്ടയാണ്
മാര്‍ച്ച് 04, 2004

നദിയ മൊയ്തുവിനെ മലയാളികള്‍ക്ക് എളുപ്പം മറക്കാനാവില്ല. ഫാസിലിന്റെ നോക്കെത്താം ദൂരത്ത് കണ്ണുംനട്ടിലൂടെ അരങ്ങേറിയ ചുറുചുറുക്കുള്ള ഈ നായിക 80കളില്‍ മലയാള-തമിഴ് സിനിമകളില്‍ നിറഞ്ഞുനില്ക്കുകയായിരുന്നു. പിന്നീട് പൊടുന്നനെ അപ്രത്യക്ഷയായപ്പോള്‍ മലയാളികളായ സിനിമാപ്രേമികള്‍ പല സമയത്തും സ്വയം ചോദിച്ചുകാണണം- നദിയ മൊയ്തു എവിടെപ്പോയി?

പേടിക്കേണ്ട. നദിയ മൊയ്തു സന്തുഷ്ടയാണ്. അവര്‍ മറ്റ് പല നടികളില്‍ നിന്നും വ്യത്യസ്തയായി സന്തോഷപൂര്‍വം കുടുംബജീവിതം ആഘോഷിയ്ക്കുകയായിരുന്നു. മുംബൈയിലായിരിക്കെ മുളപൊട്ടിയ പ്രേമം സിനിമയില്‍ താരമായപ്പോള്‍ അല്പകാലത്തേയ്ക്ക് നദിയ മൊയ്തു മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് തന്നെ കാമുകന്‍ ശിരിഷ് ഗോദ്ബോലെയെ തന്നെ നദിയ വിവാഹം ചെയ്തു. മോര്‍ഗന്‍ സ്റാന്‍ലിയില്‍ ഇന്‍വെസ്റ്മെന്റ് ബാങ്കറാണ് ശിരിഷ് ഗോദ്ബോലെ. നേരത്തെ യുഎസിലായിരുന്ന ഇവര്‍ ഇപ്പോള്‍ ലണ്ടനില്‍ താമസിയ്ക്കുന്നു. യുഎസിലായിരുന്നപ്പോള്‍ നദിയ ഒരു ടിവി ചാനലില്‍ ജോലി ചെയ്തിരുന്നു. കുട്ടികളായപ്പോള്‍ പൂര്‍ണ്ണമായും കുടുംബജീവിതത്തില്‍ മുങ്ങുകയായിരുന്നു. ഇപ്പോള്‍ രണ്ട് മക്കള്‍. സനം(ഏഴ് വയസ്സ്), സെര(മൂന്ന് വയസ്സ്).

വെള്ളിത്തിരയില്‍ നിന്നും പത്ത് വര്‍ഷക്കാലം അവധിയെടുത്ത നദിയ മൊയ്തു ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതും അമ്മ വേഷത്തില്‍. എം. കുമാരന്‍, സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലാണ് നദിയ മൊയ്തു അഭിനയിക്കുന്നത്. മഹാലക്ഷ്മി എന്ന കേന്ദ്ര കഥാപാത്രമായാണ് നദിയ പ്രത്യക്ഷപ്പെടുന്നത്. മഹാലക്ഷ്മിയുടെ മകനായ കുമാരന്റെ റോളില്‍ തമിഴ് സൂപ്പര്‍ താരം ജയം രവി അഭിനയിക്കുന്നു.

തികച്ചും വ്യത്യസ്തമായ ഒരു അമ്മ വേഷമായതിനാലാണ് നദിയ ഈ ചിത്രം ചെയ്യാന്‍ സമ്മതിച്ചത്. ഇനിയും മരംചുറ്റി, പ്രേമിച്ചോടാനൊന്നും താനില്ലെന്നും ഓരോരുത്തരും അന്തസ്സോടെ വയസ്സാവണമെന്നും ഉള്ള അഭിപ്രായക്കാരിയാണ് നദിയ. ഇനിയും വ്യത്യസ്തമായ റോളുകള്‍ കിട്ടിയാല്‍ അഭിനയിക്കാന്‍ നദിയ മൊയ്തുവിന് സന്തോഷമേയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X