ഹരിഹരന്റെ സ്കൂളില്‍ പഠിയ്ക്കാം: ഷീല

By Staff

ഹരിഹരന്റെ സ്കൂളില്‍ പഠിയ്ക്കാം: ഷീല
മാര്‍ച്ച് 04, 2004

മലപ്പുറം: അഭിനയം പഠിയ്ക്കാന്‍ സംവിധായകന്‍ ഹരിഹരന്റെ സ്കൂളില്‍ ചേരാമെന്ന് നടി ഷീല. മനസ്സിനക്കരെ എന്ന ചിത്രത്തിലെ ഷീലയുടെ അഭിനയം കൃത്രിമമായിരുന്നുവെന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനും സംവിധായകനുമായ ഹരിഹരന്റെ അഭിപ്രായപ്രകടനത്തോട് പ്രതികരിയ്ക്കുകയായിരുന്നു ഷീല.

അഭിനയം പഠിപ്പിയ്ക്കാന്‍ ഹരിഹരന്‍ സ്കൂള്‍ തുടങ്ങുകയാണെങ്കില്‍ ആദ്യവിദ്യാര്‍ത്ഥിയായി ചേരാം. അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല. പക്ഷെ ഹരിഹരന്‍ ഇങ്ങിനെ പറഞ്ഞതില്‍ പ്രയാസമുണ്ട്. ഹരിഹരന്‍ പറഞ്ഞതുപോലെ ഇനി താന്‍ അഭിനയിക്കാന്‍ പഠിയ്ക്കാമെന്നും ഷീല പറഞ്ഞു.

അഭിനയത്തില്‍ കൃത്രിമത്വമുള്ളതിനാലായിരിക്കാം ഹരിഹരന്‍ ശരപഞ്ജരം എന്ന അദ്ദേഹത്തിന്റെ ചിത്രത്തില്‍ തന്നെ നായികയാക്കിയത്. എന്തായാലും സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ദേശിച്ചതുപോലെയാണ് മനസ്സിനക്കരെ എന്ന ചിത്രത്തിലെ കഥാപാത്രത്തെ താന്‍ അവതരിപ്പിച്ചതെന്നും ഷീല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X