അനന്തഭദ്രം ഒരുക്കുന്നത് സന്തോഷ് ശിവന്‍
അനന്തഭദ്രം ഒരുക്കുന്നത് സന്തോഷ് ശിവന്‍
മാര്‍ച്ച് 04, 2005
പൃഥ്വിരാജ് നായകനാവുന്ന അനന്തഭദ്രം എന്ന ഹൊറര്‍ ചിത്രം ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യും.
നേരത്തെ കലാസംവിധായകനായ സാബു സിറിളാണ് ഈ ചിത്രം സംവിധാനം ചെയ്യാമെന്നേറ്റിരുന്നത്. എന്നാല്‍ സാബു സിറിളിനെ മാറ്റി സന്തോഷ് ശിവനെ സംവിധാനദൗത്യം ഏല്പിക്കുകയായിരുന്നു. മണിയന്‍പിള്ള, രഘു, അജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
സന്തോഷ് ശിവന്‍ ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. ഷാറൂക്ക്ഖാനെ നായകനാക്കി ഒരുക്കിയ അശോകയാണ് സന്തോഷ് ശിവന്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.
കാവ്യാമാധവനാണ് അനന്തഭദ്രത്തിലെ നായിക. മനോജ് കെ. ജയന്‍, നെടുമുടി വേണു, സായികുമാര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
സുനില്‍ പരമേശ്വരന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം ഒരു യക്ഷിക്കഥയാണ് പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുനില്‍ പരമേശ്വരന്‍ തന്നെയാണ്.


Click it and Unblock the Notifications