സായാഹ്നം മികച്ച ചിത്രം;സംയുക്ത നടി,മാധവന്‍ നടന്‍
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആര്‍. ശരത് സംവിധാനം ചെയ്ത സായാഹ്നം മികച്ച ചിത്രത്തിനും നടനും ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകള്‍ക്ക് അര്‍ഹമായി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മഴ മികച്ച നടിയുടേതുള്‍പ്പെടെ അഞ്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കി.
ഒരു ചെറു പുഞ്ചിരി സംവിധാനം ചെയ്ത എം.ടി. വാസുദേവന്‍ നായരാണ് മികച്ച സംവിധായകന്‍. സായാഹ്നത്തിലെ അഭിനയത്തിന് ഒ. മാധവന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തല്‍ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് സംയുക്താ വര്‍മ്മയെ മികച്ച നടിക്കുള്ള അവാര്‍ഡിനര്‍ഹയാക്കിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സംയുക്താ വര്‍മ്മ മികച്ച നടിക്കുള്ള അവാര്‍ഡ് നേടുന്നത്. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ പ്രകടനം സംയുക്തക്ക് കഴിഞ്ഞ തവണ അവാര്‍ഡ് നേടിക്കൊടുത്തിരുന്നു.
മാര്‍ച്ച് അഞ്ച് തിങ്കളാഴ്ച സാംസ്കാരിക മന്ത്രി ടി.കെ. രാമകൃഷ്ണനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
മികച്ച രണ്ടാമത്തെ നടന്‍ ജയറാമാണ് (സ്വയംവരപ്പന്തല്‍). സൂസന്നയിലെ അഭിനയം വാണി വിശ്വനാഥിന് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തു. സൂസന്ന സംവിധാനം ചെയ്ത ടി.വി. ചന്ദ്രന് ജൂറിയുടെ പ്രത്യേക പുരസ്കാരവും നല്‍കും. മലയാള സിനിമക്ക് നല്‍കിയ സംഭാവനകളെ മാനിച്ചുള്ള ജെ.സി. ദാനിയേല്‍ അവാര്‍ഡ് മുന്‍കാല സംവിധായകനായ എം. കൃഷ്ണന്‍ നായര്‍ക്കാണ്.
മികച്ച രണ്ടാമത്തെ ചിത്രം കമലിന്റെ മധുരനൊമ്പരക്കാറ്റ് ആണ്. ജനപ്രീതി നേടിയ ചിത്രം സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന് ലഭിച്ചു.
സയ്യിദ് മിര്‍സ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. പി.എം.എ. അസീസ്, പ്രൊഫ. സതീഷ് കുമാര്‍, ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള, ഗൗതമന്‍ ഭാസ്കരന്‍, ബി. ലെനിന്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍. 28 കഥാചിത്രങ്ങള്‍, ആറ് ഡോക്യുമെന്ററികള്‍, മൂന്ന് കുട്ടികളുടെ ചിത്രങ്ങള്‍ എന്നിവയാണ് ഇത്തവണ അവാര്‍ഡിനായി പരിഗണിക്കപ്പട്ടെത്.
സിനിമാഗ്രന്ഥത്തിന്റെയും ലേഖനത്തിന്റെയും അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത് ഡോ. ജോര്‍ജ് ഓണക്കൂര്‍, കള്ളിക്കാട് രാമചന്ദ്രന്‍ എന്നിവരാണ്.
അവാര്‍ഡ് വിവരം വിശദമായി:


Click it and Unblock the Notifications