»   » ലാഭമല്ല.. നല്ല സിനിമയാണ് ലക്ഷ്യം - ശരത്

ലാഭമല്ല.. നല്ല സിനിമയാണ് ലക്ഷ്യം - ശരത്

Posted By:
Subscribe to Filmibeat Malayalam

ലാഭമല്ല.. നല്ല സിനിമയാണ് ലക്ഷ്യം - ശരത്
മാര്‍ച്ച് 05, 2001

തിരുവനന്തപുരം: ലാഭം ഉണ്ടാക്കാനുള്ള ഒരു മാധ്യമമായല്ല താന്‍ സിനിമയെ കാണുന്നതെന്ന് മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സായാഹ്നത്തിന്റെ സംവിധായകന്‍ ആര്‍. ശരത്. തന്റെ കന്നിച്ചിത്രമായ സായാഹ്നം ഏഴ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിയുന്നിടത്തോളം നല്ല സിനിമകള്‍ ഉണ്ടാക്കുകയാണ് എന്റെ ലക്ഷ്യം. നല്ല സിനിമയുടെ ആരാധകനാണ് ഞാന്‍. സമാന്തര സിനിമയുടെ വക്താവായി തുടരാന്‍ തന്നെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത് - ശരത് പറഞ്ഞു.

മാര്‍ച്ച് അഞ്ച് തിങ്കളാഴ്ച പ്രഖ്യാപിച്ച സംസ്ഥാന അവാര്‍ഡുകളില്‍ മികച്ച ചിത്രം, മികച്ച നടന്‍ ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകളാണ് ശരത്തിന്റെ സായാഹ്നം നേടിയത്.

ദാരിദ്യ്രവും പട്ടിണിയും കൊണ്ട് വലയുന്ന മൂന്നാം ലോക രാജ്യങ്ങളുടെ ആണവമോഹങ്ങളെ ആക്ഷേപഹാസ്യരീതിയില്‍ സമീപിക്കുകയാണ് സായാഹ്നത്തിലൂടെ ശരത് ചെയ്യുന്നത്. ആവശ്യത്തിന് വെള്ളവും വൈദ്യുതിയും മറ്റു അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതിരിക്കുമ്പോഴാണ് ഇന്ത്യ ആണവരാഷ്ട്രമാകാന്‍ കോപ്പുകൂട്ടുന്നത്. ഇതിനെതിരെ പ്രതികരിക്കാന്‍ പുരോഗമനചിന്താഗതിയുള്ള സംസ്ഥാനമെന്ന് അഭിമാനിക്കുന്ന കേരളത്തിലെ സോഷ്യലിസ്റ് പ്രസ്ഥാനങ്ങളൊന്നും മുന്നോട്ടുവന്നില്ല. ഈ നിസംഗഭാവത്തെ ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിക്കുകയാണ് സായാഹ്നം - ശരത് വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അസിസ്റന്റ് എഡിറ്ററായ 38കാരന്‍ ശരത് വെറും 14 ലക്ഷ രൂപക്കാണ് സായാഹ്നംപൂര്‍ത്തിയാക്കിയത്. എന്നാല്‍ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയില്‍ ചിത്രം എത്തിക്കാനായി സബ്ടൈറ്റിലുകള്‍ ചെയ്യാനുളള പണം ശരത്തിന്റെ പക്കലുണ്ടായിരുന്നില്ല. ഈ അവസ്ഥയില്‍ 50,000 രൂപ നല്‍കി സഹായിച്ചത് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലാണ്.

പ്രശസ്ത സംവിധായകന്‍ ഷാജി എന്‍. കരുണിന്റെ സഹായിയായാണ് ശരത് മലയാള സിനിമാ ലോകത്തെത്തുന്നത്. എന്നാല്‍ ഷാജിയുടെ രീതി അനുകരിക്കുകയല്ല താന്‍ ചെയ്യുന്നതെന്ന് ശരത് വ്യക്തമാക്കി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X