ചിങ്ങമാസം വന്നുചേര്‍ന്നാല്‍...
ചിങ്ങമാസം വന്നുചേര്‍ന്നാല്‍...
മാര്‍ച്ച് 05, 2003
അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, അഛന്റെ കൊച്ചുമോള്‍ എന്ന ചിത്രങ്ങള്‍ക്ക് ശേഷം രാജന്‍ പി. ദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന് പേരിട്ടു.
പരേതനായ നടന്‍ ജയന്റെ സഹോദരപുത്രന്‍ ജയകൃഷ്ണ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുട്ടന്‍ എന്നാണ് ജയകൃഷ്ണയുടെ യഥാര്‍ഥ പേര്.
പ്രീതി വിജയകുമാറാണ് ചിത്രത്തിലെ നായിക. സ്നേഹിതന് ശേഷം പ്രീതബ വിജയകുമാര്‍ അഭിനയിക്കുന്ന മലയാള ചിത്രമാണിത്. കലാഭവന്‍മണി, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ശങ്കര്‍, ഹരിശ്രീ അശോകന്‍, മാമുക്കോയ, ബിന്ദു പണിക്കര്‍, പൊന്നമ്മ ബാബു എന്നിവരോടൊപ്പം സംവിധാകനായ രാജന്‍ പി. ദേവും അഭിനയിക്കുന്നുണ്ട്.
കഥയും തിരക്കഥയും കിഷോര്‍സിന്റേതാണ്. എം. ആര്‍. ജോസ് സംഭാഷണങ്ങള്‍ രചിക്കുന്നു. സ്റാര്‍ ടാക്കീസിന്റെ ബാനറില്‍ ഹാഷിതാ ഗിരിജയാണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ ആദ്യവാരം കൊച്ചി, ചേര്‍ത്തല എന്നിവിടങ്ങളിലായി ഷൂട്ടിംഗ് ആരംഭിക്കും.


Click it and Unblock the Notifications