ഷീലയുടെ കഥാപാത്രം കൃത്രിമം: ഹരിഹരന്‍

By Staff

ഷീലയുടെ കഥാപാത്രം കൃത്രിമം: ഹരിഹരന്‍
മാര്‍ച്ച് 05, 2004

തിരുവനന്തപുരം: ഷീലയെപ്പോലെ ഒരു വലിയ കലാകാരി അവാര്‍ഡ് ലഭിയ്ക്കാത്തതിന്റെ പേരില്‍ ജൂറി ചെയര്‍മാനെ പരിഹസിയ്ക്കുകയും പരിഭവം പറയുകയും ചെയ്തതില്‍ ഖേദമുണ്ടെന്ന് സംസ്ഥാന അവാര്‍ഡ് കമ്മിറ്റി അധ്യക്ഷന്‍ ഹരിഹരന്‍.

ഷീലയുടെ അഭിനയം കൃത്രിമമാണെന്ന് പറയാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍. മനസ്സിനക്കരെയിലെ കൊച്ചുത്രേസ്യ എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയിലാണ് കൃത്രിമത്വം. മീരാ ജാസ്മിന്റെയും ജ്യോതിര്‍മയിയുടെയും മീര കൃഷ്ണന്റെയും അനായാസമായ അഭിനയം കണ്ട് ഷീല സ്വയം വിലയിരുത്തണമെന്നും ഹരിഹരന്‍ പറഞ്ഞു.

അവാര്‍ഡ് ലഭിച്ച പുതിയ തലമുറയില്‍പ്പെട്ടവരെ അനുമോദിയ്ക്കുകയും ആശീര്‍വദിയ്ക്കുകയും ചെയ്യുകയായിരുന്നു ഷീല ചെയ്യേണ്ടിയിരുന്നത്. ചെമ്മീന്‍, കള്ളിച്ചെല്ലമ്മ, അനുഭവങ്ങള്‍ പാളിച്ചകള്‍, വാഴ്വേമായം, ഒരു പെണ്ണിന്റെ കഥ തുടങ്ങിയ ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ ഷീലയുടെ ശക്തമായ തിരിച്ചുവരവായിരിക്കും ജൂറി പ്രതീക്ഷിച്ചിട്ടുണ്ടാവുക. ഷീലയുടെ അഭിനയത്തെ ജൂറി വിമര്‍ശിച്ചിട്ടില്ല.

മനസ്സിനക്കരെ എന്ന ചിത്രത്തിലെ കഥാപാത്ര സൃഷ്ടിയിലുള്ള കൃത്രിമത്വമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. അത് ജൂറിയുടെ അഭിപ്രായമാണ്. തന്റെ സ്വന്തം അഭിപ്രായമല്ല. അതുകൊണ്ട് വ്യക്തിപരമായി തന്റെ വിമര്‍ശിയ്ക്കുന്നതില്‍ അര്‍ത്ഥമില്ല.- അദ്ദേഹം പറഞ്ഞു.

ഹരിഹരന്‍ ജൂറി അധ്യക്ഷനാണെന്നു കേട്ടപ്പോഴേ അവാര്‍ഡ് ലഭിക്കില്ലെന്നു കരുതിയ ഷീലയുടെ പ്രസ്താവന കേട്ടപ്പോള്‍ ചിരിയ്ക്കാനാണ് തോന്നിയത്. - ഹരിഹരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X