മുത്തങ്ങാ സംഭവത്തെക്കുറിച്ച് ഒരു ചിത്രം

By Staff

മുത്തങ്ങാ സംഭവത്തെക്കുറിച്ച് ഒരു ചിത്രം
മാര്‍ച്ച് 05, 2004

ആദിവാസികള്‍ക്ക് നേരെ പൊലീസിന്റെ വേട്ട നടന്ന മുത്തങ്ങ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അമ്പിളി ഒരുക്കുന്ന ചിത്രമാണ് ചാമന്റെ കബനി.

ആദിവാസികളുടെ ജീവിതം ഇതിവൃത്തമാക്കുന്ന ചിത്രം മുത്തങ്ങ സംഭവത്തിന് മുമ്പ് തന്നെ അമ്പിളി പൂര്‍ത്തിയാക്കിയിരുന്നതാണ്. വൃദ്ധനായ ചാമന്റെയും കൊച്ചുമകളായ കബനിയുടെയും കഥയിലൂടെയാണ് അമ്പിളി ഈ ചിത്രത്തില്‍ ആദിവാസികളുടെ ജീവിതദുരിതങ്ങളെ കുറിച്ച് പറയുന്നത്.

ചിത്രം പൂര്‍ത്തിയായതിന് ശേഷമാണ് മുത്തങ്ങ സംഭവം ഉണ്ടാവുന്നത്. മുത്തങ്ങ സംഭവം ഉണ്ടായതോടെ അതു കൂടി ഉള്‍പ്പെടുത്താതെ ചിത്രത്തിന് പൂര്‍ണത വരില്ലെന്ന് തോന്നിയതിനെ തുടര്‍ന്ന് അമ്പിളി ചിത്രത്തിന്റെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി പത്ത് ദിവസം കൂടി ചിത്രീകരണം നടത്തി.

ഈ പത്ത് ദിവസത്തെ ചിത്രീകരണത്തിനായി മുത്തങ്ങ സംഭവം ക്യാമറക്ക് മുന്നില്‍ പുന:സൃഷ്ടിച്ചു. മുത്തങ്ങയില്‍ ഷൂട്ടിംഗിന് അനുവാദം ലഭിക്കാത്തതിനെ തുടര്‍ന്ന് ആതിരപ്പള്ളിയ്ക്ക് അടുത്തുവച്ചാണ് ചിത്രീകരണം നടത്തിയത്.

ആദ്യം കബനി എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്. പിന്നീട് അത് ചാമന്റെ കബനിയായി. ചിത്രം ആദ്യം പൂര്‍ത്തിയാക്കിയപ്പോള്‍ 25 ലക്ഷമായിരുന്നു ചെലവ്. മുത്തങ്ങ സംഭവം കൂടി ഉള്‍പ്പെടുത്തി വീണ്ടും ചിത്രീകരണം നടത്തിയപ്പോള്‍ 25 ലക്ഷം കൂടി ചെലവ് വന്നു. സമുദായം പോലെ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ ഇതിവൃത്തമാക്കിയ ചിത്രങ്ങളെടുത്തിട്ടുള്ള അമ്പിളി ഒരു ഇടവേളക്ക് ശേഷം ഒരുക്കുന്ന ചിത്രമാണിത്.

മുത്തങ്ങ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന സിബിഐ ഓഫീസറായി സുരേഷ് ഗോപി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചാമനായി അഭിനയിക്കുന്നത് മാള അരവിന്ദനാണ്. എയര്‍ഹോസ്റസായി ജോലി ചെയ്തിട്ടുള്ള മേഘാ നാഥന്‍ എന്ന പുതുമുഖമാണ് കബനിയെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ മുത്തങ്ങയിലെ സമരം നയിച്ച സി. കെ. ജാനുവുമായും ഗീതാനന്ദനുമായും രൂപസാദൃശ്യമുള്ള കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയില്‍ മുത്തങ്ങ മുത്താണിക്കുന്ന് ആവുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X