താരനിശ: മാക്ട തീരുമാനം മാറ്റി
കൊച്ചി: ഏഷ്യാനെറ്റ് അവാര്‍ഡ്ദാന ചടങ്ങിനോട് അനുബന്ധിച്ച് നടക്കുന്ന താരനിശയുമായി സഹകരിക്കുന്നതു സംബന്ധിച്ച നിലപാടില്‍ നിന്ന് മാക്ട പിന്നോക്കം പേയി. മാക്ടയിലെ അംഗങ്ങള്‍ക്ക് താരനിശയുമായി സഹകരിക്കാവുന്നതാണെന്ന് മാക്ട ഭാരവാഹികള്‍ അറിയിച്ചു.
താരനിശയുമായി സഹകരിക്കില്ലെന്ന മാക്ടയുടെ നേരത്തെയുള്ളനിലപാടില്‍ ഇതോടെ മാറ്റം വന്നു. ഫിബ്രവരി നാല് വ്യാഴാഴ്ച ചേര്‍ന്ന മാക്ടയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് മാക്ടയുടെ നിലപാടില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്.
താരനിശ സംബന്ധിച്ച തര്‍ക്കങ്ങളില്‍ നിഷ്പക്ഷത പാലിക്കാന്‍ മാക്ട തീരുമാനിച്ചു. സിനിമാവ്യവസായം അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങളോട് മാക്ട സഹകരിക്കില്ല.
നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാധ്യസ്ഥശ്രമം തുടരും. മാക്ടയുമായി ആലോചിക്കാതെ മറ്റ് സംഘടനകള്‍ പ്രഖ്യാപിക്കുന്ന വിലക്കുകള്‍ അംഗീകരിക്കേണ്ടതില്ലെന്നും മാക്ട തീരുമാനിച്ചതായി മാക്ട പ്രസിഡന്റ് കെ. ജി. ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാക്ട ജനറല്‍ സെക്രട്ടറി സിബി മലയില്‍, രഞ്ജിത്ത് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


Click it and Unblock the Notifications











