മാക്ട യോഗത്തില്‍ കയ്യാങ്കളി
മാക്ട യോഗത്തില്‍ കയ്യാങ്കളി
മാര്‍ച്ച് 05, 2004
കൊച്ചി: താരനിശയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത മാക്ട നിര്‍വാഹക സമിതി യോഗത്തില്‍ കയ്യാങ്കളിയും വാക്കേറ്റവും.
താരനിശ പരിപാടി ബഹിഷ്കരിയ്ക്കാനും പങ്കെടുക്കുന്ന അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുമുള്ള മാക്ട തീരുമാനത്തിനെതിരെ ഏതാനും സംവിധായകര്‍ പ്രതിഷേധിച്ചതോടെയാണ് ബഹളം തുടങ്ങിയത്. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, രഞ്ജിത്ത്, ശ്രീനിവാസന്‍ എന്നിവരാണ് ശക്തമായ പ്രതിഷേധം യോഗത്തില്‍ ഉയര്‍ത്തിയത്. താരനിശയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ശരിയല്ലെന്നും ഇവര്‍ വാദിച്ചു.
ഒടുവില്‍ ഇക്കാര്യത്തില്‍ ഭൂരിപക്ഷാഭിപ്രായമറിയുന്നതിന് വോട്ടെടുപ്പ് നടത്തി. ഇതില്‍ ഏഴ് പേര്‍ മാത്രമാണ് താരനിശ ബഹിഷ്കരിയ്ക്കണമെന്ന നിലപാട് സ്വീകരിച്ചത്. തിരക്കഥാകൃത്ത് രണ്‍ജി പണിക്കരാണ് സംഘടനയുടെ തീരുമാനം യോഗത്തില്‍ വായിച്ചത്. രണ്‍ജി പ്രമേയം അവതരിപ്പിയ്ക്കുന്നത് സംവിധായകന്‍ വിനയന്‍ തടസ്സപ്പെടുത്താന്‍ പല തവണ ശ്രമിച്ചു. ഒരു ഘട്ടത്തില്‍ രണ്‍ജി പണിക്കര്‍ വിനയനെ കയ്യേറ്റം ചെയ്തതായും യോഗത്തില്‍ പങ്കെടുത്ത ചിലര്‍ പറഞ്ഞു.


Click it and Unblock the Notifications