ശീലാവതിയില്‍ സുനിലും കാവ്യയും
ശീലാവതിയില്‍ സുനിലും കാവ്യയും
മാര്‍ച്ച് 05, 2005
സായാഹ്നം, സ്ഥിതി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ശരത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശീലാവതി. സുനിലും കാവ്യാമാധവനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആദ്യചിത്രമായ സായാഹ്നത്തിലൂടെ തന്നെ ശ്രദ്ധേയനായ ശരത് മുന്‍ചിത്രങ്ങളിലേതു പോലെ പുതിയ ചിത്രത്തിനും ആനുകാലിക പ്രസക്തിയുള്ള വിഷയമാണ് പ്രമേയമാക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ശരത്തിന്റേതു തന്നെ. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
അന്നൊരിക്കല്‍ എന്ന ചിത്രത്തിനു ശേഷം സുനിലും കാവ്യാമാധവനും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ശീലാവതി. ഈയിടെ റിലീസ് ചെയ്ത അന്നൊരിക്കലില്‍ ശ്രദ്ധേയമായ അഭിനയമാണ് ഇരുവരും കാഴ്ചവച്ചത്. ഇപ്പോഴും തിയേറ്ററുകളില്‍ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന അച്ചുവിന്റെ അമ്മയാണ് സുനില്‍ നായകനായി അഭിനയിച്ച മറ്റൊരു ചിത്രം.
ക്യാമറ ആനന്ദ് നമ്പ്യാര്‍. സംഗീതം രമേഷ് നാരായണന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാടും പരിസരങ്ങളിലുമായി നടക്കും. ഋതു ഫിലിംസിന്റെ ബാനറില്‍ കെ. സി. നായരാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications