നയന്‍താരയുമൊത്ത് മമ്മൂട്ടിയുടെ മധുവിധു
നയന്‍താരയുമൊത്ത് മമ്മൂട്ടിയുടെ മധുവിധു
മാര്‍ച്ച് 05, 2005
പൊതുവെ നടിമാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതില്‍ മമ്മൂട്ടി വൈമുഖ്യം പ്രകടിപ്പിക്കാറുണ്ടെന്നാണ് കേട്ടിട്ടുള്ളത്. എന്നാല്‍ പുതിയ ചിത്രമായ തസ്കരവീരനില്‍ മമ്മൂട്ടി ചിത്രത്തില്‍ പതിവില്ലാത്ത നായികയുമായി ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളുണ്ട്.
മമ്മൂട്ടി പുതിയ രൂപഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്തിലാണ് നായികയോടൊപ്പം ഇഴുകിച്ചേര്‍ന്ന് ആടിപ്പാടുന്നത്. മമ്മൂട്ടിയുടെ ജോഡിയാവുന്നത് മറ്റാരുമല്ല, മലയാളത്തില്‍ നിന്ന് തമിഴിലെത്തി തിളങ്ങുന്ന, ആവശ്യത്തിന് ഗ്ലാമര്‍ പ്രദര്‍ശനത്തിനൊക്കെ തയ്യാറുള്ള നയന്‍താര.
ആദ്യതമിഴ് ചിത്രമായ അയ്യയില്‍ ഇറക്കം കുറഞ്ഞ ഉടുപ്പും അണിവയര്‍ പ്രദര്‍ശിപ്പിക്കുന്ന വസ്ത്രവുമിട്ട് മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നയന്‍താര സൂപ്പര്‍താരത്തോടൊപ്പമുള്ള ഗാനരംഗത്തില്‍ ചെറിയ തോതില്‍ ഗ്ലാമര്‍ പ്രദര്‍ശനമൊക്കെ നടത്തുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിയോടൊത്തുള്ള മധുവിധുവാണ് ഗാനരംഗത്തില്‍ ചിത്രീകരിക്കപ്പെടുന്നത്!
ചെന്താമരയേ വാ..മന്ദാകിനിയേ വാ.. എന്ന് തുടങ്ങുന്ന ഗാനത്തില്‍ പല തരം വിചിത്ര വസ്ത്രങ്ങളണിഞ്ഞാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. പല നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ക്കൊപ്പം പുതിയ ഫാഷനിലുള്ള കൂളിംഗ് ഗ്ലാസുകളും ഈ ഗാനരംഗത്തില്‍ മമ്മൂട്ടി ഉപയോഗിക്കുന്നുണ്ട്.


Click it and Unblock the Notifications