മമ്മൂട്ടിക്കും സംയുക്തക്കും മാതൃഭൂമി അവാര്‍ഡ്
ചെന്നൈ: കഴിഞ്ഞവര്‍ഷത്തെ മാതൃഭൂമി ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മഴ എന്ന ചിത്രത്തിന് മികച്ച ചിത്രമുള്‍പ്പെടെ ആറ് അവാര്‍ഡുകള്‍ ലഭിച്ചു.
സൂസന്ന സംവിധാനം ചെയ്ത ടി.വി. ചന്ദ്രനാണ് മികച്ച സംവിധായകന്‍. അരയന്നങ്ങളുടെ വീട്, ദാദാസാഹിബ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു. സംയുക്താവര്‍മ്മയാണ് മികച്ച നടി. മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് സംയുക്തയെ ഈ പുരസ്കാരത്തിനര്‍ഹയാക്കിയത്.
മറ്റ് അവാര്‍ഡുകള്‍:
സ്വഭാവനടന്‍ : ലാല്‍ (മഴ)
സ്വഭാവനടി : ബിന്ദു പണിക്കര്‍ (ജോക്കര്‍, അരയന്നങ്ങളുടെ വീട്)
സംഗീതം : ഇളയരാജ (കൊച്ചുകൊച്ചു സന്തോഷങ്ങള്‍)
ഗായകന്‍ : കെ.ജെ. യേശുദാസ് (മഴ, മധുരനൊമ്പരക്കാറ്റ്)
ഗായിക : കെ.എസ്. ചിത്ര
ഏപ്രില്‍ ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഭാരതീരാജ ചെയര്‍മാനായുള്ള ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.


Click it and Unblock the Notifications