twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംസ്ഥാന അവാര്‍ഡ്: പ്രതികരണങ്ങള്‍

    By Staff
    |

    സംസ്ഥാന അവാര്‍ഡ്: പ്രതികരണങ്ങള്‍
    മാര്‍ച്ച് 06, 2001

    കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കുറെ അവാര്‍ഡുകള്‍ പ്രതീക്ഷിതമായിരുന്നെങ്കില്‍ ചിലത് തീരെ അപ്രതീക്ഷിതമായിരുന്നു. പ്രതീക്ഷിതവും അപ്രതീക്ഷിതവും പ്രതികരണങ്ങളുണ്ടാക്കുമല്ലോ. അവാര്‍ഡിനോടനുബന്ധിച്ച ഏതാനും പ്രതികരണങ്ങളിതാ.

    ഏറെ സന്തോഷം: എം.ടി.

    ചെറുപുഞ്ചിരിക്ക് ലഭിച്ച അംഗീകാരത്തില്‍ ഏറെ സന്തോഷം. ജീവിതാവസാനം വരെ പ്രതീക്ഷ കൈവിടാതെ ജീവിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് ഒരു ചെറുപുഞ്ചിരി.മികച്ച സംവിധായകനുള്ള പുരസ്കാരം എം.ടി. വാസുദേവന്‍ നായര്‍ക്കാണ്.

    അവാര്‍ഡ് അഭിനയിക്കാത്തതിന്: ഒ. മാധവന്‍

    ഒട്ടും പ്രതീക്ഷിച്ചതല്ല ഈ അവാര്‍ഡ്. യഥാര്‍ത്ഥത്തില്‍ അഭിനയിക്കാത്തതിനുള്ള അവാര്‍ഡാണിത്. ആ സിനിമയില്‍ (സായാഹ്നം) ഞാന്‍ അനുഭവിച്ചിട്ടേയുള്ളൂ.മികച്ച നടനുള്ള അവാര്‍ഡ് ഒ. മാധവനാണ് നേടിയത്.

    ഈ അവാര്‍ഡ് നിധി: സംയുക്ത

    ഈ അവാര്‍ഡ് എനിക്ക് നിധിയാണ്. ഭദ്രയും (മഴയിലെ കഥാപാത്രം) പ്രിയംവദയും (മധുരനൊമ്പരക്കാറ്റിലെ കഥാപാത്രം) എനിക്ക് അത്രയും പ്രിയപ്പെട്ട കഥാപാത്രങ്ങളായിരുന്നു. സിനിമയില്‍ ഞാന്‍ എന്നും സെലക്ടീവായിരുന്നു. അത് ഇനിയും തുടരും.മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ സംയുക്താവര്‍മ്മ.

    എല്ലാ ദൈവത്തിന്റെ കൃപ: വിധു

    എല്ലാം ദൈവത്തിന്റെ കൃപ, ഒപ്പം യേശുദാസ് സാറിന്റെ അനുഗ്രഹവും. മികച്ച ഗായകനുള്ള അവാര്‍ഡ് നേടിയ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യര്‍ത്ഥിയായ വിധു പ്രതാപിന്റെ പ്രതികരണം.

    അവാര്‍ഡോ... എനിക്കോ

    അവാര്‍ഡോ.. എനിക്കോ... മികച്ച ഗായികക്കുള്ള അവാര്‍ഡ് നേടിയ ആശ ജി. മേനോന്റെ ആദ്യപ്രതിരണം. പാട്ടു പാടേണ്ട സമയത്ത് ജലദോഷമായിരുന്നു. നന്നാവുമോ എന്നു പോലും പേടിച്ചു. പതിനഞ്ചുകാരിയായ ആശ തുടര്‍ന്നു.

    ഞാന്‍ ആഹ്ലാദവാന്‍: ശരത്

    ആദ്യസിനിമക്ക് ഇത്രയും വലിയ അംഗീകാരം കിട്ടിയതില്‍ സന്തോഷമുണ്ട്. അതും ഇത്രയും പ്രഗത്ഭരാ സംവിധായകരോട് മത്സരിച്ചിട്ട്. സിനിമയുടെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട അംഗീകാരവും കിട്ടിയിട്ടുണ്ടെന്നതാണ് ഏറ്റവും ആഹ്ലാദം. മികച്ച ചിത്രമുള്‍പ്പെടെ ഏഴ് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സായാഹ്നത്തിന്റെ സംവിധായകനാണ് ശരത്.

    ജനങ്ങളുടെ അംഗീകാരം നേരത്തെയുണ്ട്: ടി.വി. ചന്ദ്രന്‍

    സിനിമയില്‍ ഞാന്‍ നടത്തിയ പരീക്ഷണങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകാരം നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട്. കഥയിലും ഘടനയിലും പുതിയ പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നതിന് ജൂറി ടി.വി. ചന്ദ്രന് പ്രത്യേക പുരസ്കാരം പ്രഖ്യാപിച്ചു.

    പ്രേക്ഷകരുടെ പുരസ്കാരങ്ങള്‍ക്ക് വിലകല്‍പിക്കുന്നു: വാണി

    ഈ അവാര്‍ഡ് എനിക്കു ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സ്റേറ്റ് അവാര്‍ഡിനേക്കാളും പ്രേക്ഷകര്‍ നല്‍കുന്ന ചെറിയ പുരസ്കാരങ്ങള്‍ക്ക് താന്‍ വിലകല്‍പിക്കുന്നു. എങ്കിലും നല്ല നടിയായി സംയുക്താവര്‍മ്മയെ തിരഞ്ഞെടുത്തതില്‍ സന്തോഷം. മികച്ച രണ്ടാമത്തെ നടിയായി തിരഞ്ഞെടുക്കപ്പെട്ടത് വാണി വിശ്വനാഥാണ്.

    എനിക്ക് കഴിയാഞ്ഞത് അച്ഛന്‍ സാധിച്ചു: മുകേഷ്

    എനിക്ക് ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചിരുന്നെങ്കില്‍ പോലും ഇത്രയും സന്തോഷമുണ്ടാകുമായിരുന്നില്ല. എനിക്ക് സാധിക്കാത്തത് അച്ഛന്‍ സാധിച്ചു. എന്റെ ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷം അനുഭവപ്പെട്ട നിമിഷമാണിത്. - മുകേഷിന്റെ അച്ഛനാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഒ. മാധവന്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X