കാര്‍വര്‍ണന് നായിക ഭാവന
കാര്‍വര്‍ണന് നായിക ഭാവന
മാര്‍ച്ച് 06, 2004
പ്രശസ്ത ഫോട്ടോഗ്രാഫര്‍ സുരേഷ് മെര്‍ലിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് ചിത്രമായ ബോയ്സിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ നായകനാവുന്നു. കാര്‍വര്‍ണന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് ഭാവനയാണ്.
നേരത്തെ പ്രിയദര്‍ശന്റെ ചിത്രത്തിന് കാര്‍വര്‍ണന്‍ എന്നാണ് പേരിട്ടിരുന്നത്. പിന്നീട് ഈ പേരുമാറ്റി വെട്ടം എന്നാക്കി. ഇപ്പോള്‍ കാര്‍വര്‍ണന്‍ എന്ന പേരിന് പുതിയ അവകാശികളെത്തിയിരിക്കുന്നു.
ഫോര്‍ ദി പീപ്പിളിലൂടെ മലയാളത്തിലും ശ്രദ്ധേയനായ ബോയ്സ് ഫെയിം ഭരതിന് ശേഷം ബോയ്സിലെ മറ്റൊരു നായകനായ മണികണ്ഠനും മലയാളത്തിലെത്തുകയാണ്. മലയാളത്തിലെ യുവനായകതരംഗത്തിന്റെ ചുവടുപിടിച്ചൊരുക്കുന്ന ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്.
ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, ഭീമന്‍ രഘു, എന്‍. എന്‍. ബാലകൃഷ്ണന്‍, മാമുക്കോയ, ഷാരോണ്‍, മച്ചാന്‍ വര്‍ഗീസ്, പറവൂര്‍ ഭരതന്‍, പൂജപ്പുര രവി, അംബിക തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
ഗോള്‍ഡന്‍വാലി ടാക്കീസിന് വേണ്ടി അബ്ദുള്‍ മജീദ്, പി. വി. വിജീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











