സ്വവര്‍ഗപ്രണയത്തിന്റെ സഞ്ചാരം
സ്വവര്‍ഗപ്രണയത്തിന്റെ സഞ്ചാരം
മാര്‍ച്ച് 06, 2004
സ്ത്രീകള്‍ തമ്മിലുള്ള അനുരാഗത്തിന്റെ കഥ പറയുന്ന ചിത്രം മലയാളത്തിലുണ്ടായിട്ടില്ല. മലയാളത്തില്‍ ആരും കൈവയ്ക്കാന്‍ മുതിര്‍ന്നിട്ടില്ലാത്ത സ്ത്രീഅനുരാഗമാണ് അമേരിക്കന്‍ മലയാളിയായ ലിജി ജോസ് പുല്ലാപ്പള്ളി എന്ന സംവിധായിക തന്റെ ചിത്രത്തിന് പ്രമേയമാക്കുന്നത്.
പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല പോലുള്ള ചിത്രങ്ങളില്‍ ഗൂഢസൂചനകളിലൂടെ പെണ്‍കുട്ടികള്‍ക്കിടയിലെ പതിവ് മാറിയുള്ള ബന്ധങ്ങള്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രത്യക്ഷമായും സ്ത്രീഅനുരാഗത്തിന്റെ കഥ പറയുന്ന ഫയര്‍ പോലുള്ള ചിത്രം മലയാളത്തിലുണ്ടായിട്ടില്ല. മലയാളിയായ സുരേഷ് നടരാജന്റെ പെറ്റല്‍സ് എന്ന ചിത്രം സ്ത്രീകള്‍ക്കിടയിലെ സ്വവര്‍ഗാനുരാഗത്തിന്റെ കഥയാണ് പറയുന്നതെങ്കിലും ഈ ചിത്രം ഇംഗ്ലീഷിലായിരുന്നു.
സഞ്ചാരം എന്ന ചിത്രത്തിലൂടെ സ്വവര്‍ഗാനുരാഗത്തിന്റെ കഥ പറയുന്ന ലിജി ജോസ് സിനിമക്ക് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ്. സ്വപ്നം എന്ന ടിവി സീരിയലിലൂടെ ശ്രദ്ധേയയാ സുഹാസിനിയും മുംബൈ മോഡലായ ശ്രുതി മേനോനുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ കിരണിനെയും ദലീലയെയും അവതരിപ്പിക്കുന്നത്.
കെ. പി. എ. സി. ലളിത, വത്സലാ മേനോന്‍, അംബികാ മോഹന്‍, സംഗീതതമ്പി, സുരേഷ്ബാബു, ശ്യാം ശീതള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ലിജി ജോസ് ഇംഗ്ലീഷിലെഴുതിയ തിരക്കഥ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ടോമി ജോണ്‍ ആണ്. ഛായാഗ്രഹണം എം. ജെ. രാധാകൃഷ്ണന്‍.


Click it and Unblock the Notifications