ഇരട്ടനായികാതരംഗം

By Staff

ഇരട്ടനായികാതരംഗം
മാര്‍ച്ച് 06, 2005

ഇരട്ടനായികമാര്‍ പ്രത്യക്ഷപ്പെടുന്ന അഞ്ച് ചിത്രങ്ങളാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. നായികകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ് ഇവയെല്ലാം.

ചിത്രീകരണം പൂര്‍ത്തിയായ മോഹന്‍ലാലിന്റെ വടക്കുംനാഥനില്‍ പത്മപ്രിയയും കാവ്യാമാധവനുമാണ് നായികമാര്‍. പത്മപ്രിയ മോഹന്‍ലാലിന്റെ നായികയായും കാവ്യ സഹോദരിയായും അഭിനയിക്കുന്നു.

ചിത്രീകരണം നടന്നുവരുന്ന ദിലീപിന്റെ കൊച്ചിരാജാവിലും ഇരട്ടനായികമാരിലൊരാള്‍ കാവ്യയാണ്. ദിലീപിന്റെ ഭാഗ്യജോഡിയായ കാവ്യ വീണ്ടും ഈ ചിത്രത്തില്‍ ജനപ്രിയ നായകനുമായി ഒന്നിക്കുന്നു. രംഭയാണ് ഈ ചിത്രത്തിലെ മറ്റൊരു നായിക.

ചിത്രീകരണം പൂര്‍ത്തിയായ മമ്മൂട്ടിയുടെ തൊമ്മനും മക്കളും ആണ് ഇരട്ടനായികമാര്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരു ചിത്രം. തെലുങ്ക്-കന്നഡ താരം ലയയും സിന്ധുമേനോനുമാണ് ചിത്രത്തിലെ നായികമാര്‍.

സിബി മലയില്‍ ഒരുക്കുന്ന ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്ന ചിത്രത്തിലും ലയ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് ലയ. കാതല്‍ ഫെയിം സന്ധ്യയാണ് ചിത്രത്തിലെ മറ്റൊരു നായിക.

ചിത്രീകരണം നടന്നുവരുന്ന മോഹന്‍ലാല്‍ ചിത്രം ചന്ദ്രോത്സവത്തിലുമുണ്ട് ഇരട്ടനായികമാര്‍. മീനയും സംവൃതാ സുനിലുമാണ് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായികമാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X