ഷൂട്ടിംഗിനിടെ സുരേഷ് ഗോപിക്ക് പരിക്കേറ്റു
ഷൂട്ടിംഗിനിടെ സുരേഷ് ഗോപിക്ക് പരിക്കേറ്റു
മാര്‍ച്ച് 6, 2006
രാഷ്ട്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സുരേഷ് ഗോപിക്ക് പരിക്കേറ്റു. സിനിമകളില്‍ ഉപയോഗിക്കുന്ന ഡയനാമിറ്റ് അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് സുരേഷ് ഗോപിയുടെ വലതുകൈക്ക് പൊള്ളലേറ്റു.
രാഷ്ട്രത്തിന്റെ ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. വില്ലന്‍മാരെ നേരിടുന്ന രംഗത്തിന്റെ ഷൂട്ടിംഗിനിടയില്‍ ഡയനാമിറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു.
സുരേഷ്ഗോപിയുടെ കിടിലന്‍ സംഭാഷണങ്ങള്‍ക്കും മാനറിസങ്ങള്‍ക്കും പ്രാധാന്യം കൊടുത്തൊരുക്കുന്ന ചിത്രമാണ് രാഷ്ട്രം. മുഖ്യമന്ത്രിയായാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
അപകടത്തെ തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷമായിരിക്കും രാഷ്ട്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തിയാക്കുന്നത്. സുരേഷ് ഗോപിക്ക് വിശ്രമം വേണ്ടിവന്നതിനാല്‍ അദ്ദേഹം അഭിനയിക്കുന്ന കെ.മധു ചിത്രം പതാകയുടെ ഷൂട്ടിംഗ് ആരംഭിക്കാന്‍ വൈകും.


Click it and Unblock the Notifications