ഹരിഹരന്റെ ചിത്രത്തില്‍ സുരേഷ് ഗോപി
ഹരിഹരന്റെ ചിത്രത്തില്‍ സുരേഷ് ഗോപി
മാര്‍ച്ച് 6, 2006
മയൂഖത്തിനു ശേഷം ഹരിഹരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരേഷ്ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരേഷ് ഗോപിയുടെ ടൈപ്പ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചിത്രമായിരിക്കും ഇത്.
ഹരിഹരന്റെ ഈ വര്‍ഷത്തെ ആദ്യത്തെ ചിത്രമാണ് ഇത്. മനോജ് കെ.ജയനും നായകതുല്യമായ ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണില്‍ തുടങ്ങും.
ഇപ്പോള്‍ രാഷ്ട്രം, ചിന്താമണി കൊലക്കേസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് സുരേഷ് ഗോപി. ഹരിഹരന്‍ ചിത്രം തുടങ്ങുന്നതിനു മുമ്പ് ഈ ചിത്രങ്ങളും കെ.മധുവിന്റെ പതാകയും സുരേഷ് ഗോപി പൂര്‍ത്തിയാക്കും.
സുരേഷ് ഗോപി ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമൊരുക്കുന്നതിനും ഹരിഹരന് പദ്ധതിയുണ്ട്. ഓണത്തിനു ശേഷമായിരിക്കും ഹരിഹരന്‍ മമ്മൂട്ടി ചിത്രത്തിന്റെ ജോലി ആരംഭിക്കുന്നത്.


Click it and Unblock the Notifications