കാക്കിയില്‍ നായികയാവാന്‍ മീര വാസുദേവ്
തന്മാത്രയിലെ ലേഖയെ അവതരിപ്പിച്ച് മലയാളത്തിലെത്തിയ മീര വാസുദേവിന് പുതിയ അവസരങ്ങള്‍ക്ക് പഞ്ഞമില്ല. പൃഥ്വിരാജ് നായകനാവുന്ന കാക്കി എന്ന ചിത്രത്തില്‍ മീരാ വാസുദേവ് വേഷമിടുന്നു.
തന്മാത്രക്കു ശേഷം കലി, ഒരുവന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായതിനു ശേഷമാണ് മീരാ വാസുദേവ് കാക്കിയില്‍ അഭിനയിക്കുന്നത്. കാക്കിയില്‍ മീരാ വാസുദേവും മാനസയുമാണ് നായികമാര്‍.
നവാഗത സംവിധായകനായ ബിപിന്‍ പ്രഭാകര്‍ ഒരുക്കുന്ന കാക്കിയില്‍ മുകേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ടി.എ.ഷാഹിദാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. രാജമാണിക്യത്തിനു ശേഷം ഷാഹിദ് രചന നിര്‍വഹിക്കുന്ന ചിത്രമാണ് കാക്കി. വലിയവീട്ടില്‍ മൂവി ഇന്റര്‍നാഷണല്‍ ചിത്രം നിര്‍മിക്കുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications