സുരേഷ് ഗോപിക്ക് വീണ്ടും ഇരട്ടവേഷം
സുരേഷ് ഗോപി ഇരട്ടവേഷത്തില്‍ അഭിനയിച്ച ഡിറ്റക്ടീവ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്. സുരേഷ് ഗോപിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ ചിത്രമാണ് ഡിറ്റക്ടീവ്. ഈ വര്‍ഷത്തെ തന്റെ രണ്ടാമത്തെ ചിത്രത്തിലും സുരേഷ് ഗോപി ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്.
ഡിറ്റക്ടീവില്‍ അര്‍ദ്ധസഹോദരന്‍മാരായ രാഷ്ട്രീയനേതാവിന്റെയും പൊലീസ് ഓഫീസറുടെയും വേഷങ്ങള്‍ ചെയ്ത സുരേഷ് ഗോപി പുതിയ ചിത്രമായ ടൈമില്‍ അച്ഛനും മകനുമായാണ് വേഷമിടുന്നത്. പൊലീസ് ഓഫീസറായ വിശ്വനാഥ മേനോനും മകന്‍ അപ്പന്‍ മേനോനും.
തേവര്‍ മകനിലെ ശിവാജി ഗണേശന്‍ കഥാപാത്രത്തിന്റെ സ്റൈലിലാണ് വിശ്വനാഥ മേനോന്‍ എന്ന കഥാപാത്രത്തിന് രൂപം നല്‍കിയിരിക്കുന്നത്. നീണ്ട മീശയുമായി പരുക്കന്‍ മട്ടിലുള്ള ഒരു വേഷം. മകനെ അച്ചടക്കം പഠിപ്പിക്കാനായി ചാട്ടവാര്‍ കൊണ്ട് അടിക്കാറുള്ള കര്‍ക്കശക്കാരനായ അച്ഛന്‍. മകന്‍ അപ്പന്‍ മേനോനാകട്ടെ അടിപൊളി സ്റൈലിലാണ്.
ക്രിമിനോളജിയില്‍ ഡോക്ടറേറ്റ് നേടിയ അപ്പന്‍മേനോന്‍ ആത്മാര്‍ത്ഥതയുള്ള ഒരു ഐപിഎസ് ഓഫീസറാണ്. എന്നാല്‍ ഇപ്പോള്‍ അയാളെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ എംഡിയാക്കി ഒതുക്കിയിരിക്കുകയാണ്. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ മുന്‍മന്ത്രി കൃഷ്ണന്‍നായരുടെ മരണം അന്വേഷിക്കാനുള്ള ചുമതല അയാളെ മുഖ്യമന്ത്രി നേരിട്ടേല്പിച്ചു. അപ്പന്‍ മോനോന് അത് സര്‍വീസ് ജീവിതത്തിലെ ഒരു ഉയിര്‍ത്തെഴുന്നേല്പ് കൂടിയായി.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ടൈമിന് തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് ജയരാമനാണ്. പത്മപ്രിയയും വിമലാരാമനുമാണ് നായികമാര്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications