നിസാറിന്റെ ഗിന്നസ് ബുക്ക്
നിസാറിന്റെ ഗിന്നസ് ബുക്ക്
മാര്‍ച്ച് 07, 2002
നിസാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഗിന്നസ് ബുക്ക് എന്ന് പേരിട്ടു. ജഗതി, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, രാജന്‍ പി. ദേവ്, സലിംകുമാര്‍, കോട്ടയം നസീര്‍, കോവൈസരള, ചിന്ന ജയന്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിയിക്കുന്നത്.
മുകേഷും വിജയരാഘവനും ദേവയാനിയും ചിത്രത്തില്‍ അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്.
ടൈറ്റസ് മജു കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. എസ്. രമേശന്‍നായരുടെ ഗാനങ്ങള്‍ക്ക് സനല്‍നായരും രാജാമണിയും സംഗീതം പകരുന്നു. ക്യാമറ മെല്ലിദയാളന്‍.
ഡ്രീംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ വി. മോഹചന്ദ്രനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications