സുചിത്ര വിവാഹിതയാവുന്നു
സുചിത്ര വിവാഹിതയാവുന്നു
മാര്‍ച്ച് 07, 2002
നടി സുചിത്ര വിവാഹിതയാനാവുള്ള തീരുമാനം വെളിപ്പെടുത്തി. വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കില്ലെന്നും സുചിത്ര പറഞ്ഞു. അങ്ങനെ, ഒരു സിനിമാതാരം കൂടി വിവാഹിതയായി ചലച്ചിത്ര രംഗത്തോട് വിടചൊല്ലുകയാണ്.
അമേരിക്കയില്‍ കാന്‍സ സിറ്റിയില്‍ പൈലറ്റായ ചെന്നൈ സ്വദേശി മുരളിയാണ് വരന്‍. വിവാഹം ഏപ്രില്‍ നാലിന് തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് നടക്കും.
വിവാഹത്തിന് ശേഷം ഭര്‍ത്താവുമൊത്ത് അമേരിക്കയില്‍ സ്ഥിരതാമസമാക്കാനാണ് സുചിത്ര ഉദ്ദേശിക്കുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേഷങ്ങളില്‍ അഭിനയിച്ച നമ്പര്‍ 20 മദ്രാസ് മെയിലിലൂടെയാണ് സുചിത്ര സിനിമാരംഗത്തെത്തുന്നത്. ആദ്യചിത്രത്തിലൂടെ തന്നെ സുചിത്ര ശ്രദ്ധേയയായിരുന്നു. അമ്പതോളം ചിത്രങ്ങളിലും ടിവി സീരിയലുകളിലും സുചിത്ര അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications