കൊട്ടാരം വൈദ്യനില്‍ വിനീത്കുമാര്‍, സുചിത

By Staff

കൊട്ടാരം വൈദ്യനില്‍ വിനീത്കുമാര്‍, സുചിത
മാര്‍ച്ച് 07, 2003

സതീഷ് വെങ്ങാന്നൂര്‍ സംവിധാനം ചെയ്യുന്ന കൊട്ടാരം വൈദ്യന്‍ എന്ന ചിത്രത്തില്‍ വിനീത്കുമാറും സുചിതയും നായികാനായകന്മാരാവുന്നു.

തമാശയ്ക്ക് പ്രാധാന്യം നല്‍കിയാണ് സതീഷ് വെങ്ങാന്നൂര്‍ കൊട്ടാരം വൈദ്യന്‍ ഒരുക്കുന്നത്. കൊട്ടാരത്തിലെ വൈദ്യന്റെ പാരമ്പര്യം നിലനിര്‍ത്തുന്നതിന് പുതിയ തലമുറയിലെ വൈദ്യന്മാര്‍ എത്തുമ്പോഴുണ്ടാവുന്ന സംഭവങ്ങള്‍ തമാശ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

നരേന്ദ്രപ്രസാദ്, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ജനാര്‍ദനന്‍, രാജന്‍ പി. ദേവ്, ബൈജു, മണിയന്‍പിളള രാജു, സലിംകുമാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

വേണുകുമാറിന്റേതാണ് കഥ. തിരക്കഥയും സംഭാഷണവും രചിക്കുന്നത് സംവിധായകനായ സതീഷ് വെങ്ങാന്നൂര്‍ തന്നെ. ഛായാഗ്രഹം ബിജോയ്സ്.

അക്യുലാമി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സലിമാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X