മോഹന്‍ലാല്‍ മുക്കുവനാവുന്നു
മോഹന്‍ലാല്‍ മുക്കുവനാവുന്നു
മാര്‍ച്ച് 07, 2003
വിനയന്റെ ചിത്രത്തില്‍ ആദ്യമായി അഭിനയിക്കുന്ന മോഹന്‍ലാല്‍ ഒരു വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഭരതന്റെ അമരം, ചമയം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം കടലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണിത്. ഒരു മുക്കുവനായാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ധിക്കാരിയായ രാഘവന്‍ എന്ന മുക്കുവന്‍.
മദ്യപാനിയായ രാഘവന്‍ ഒരു ദിവസം പത്തുകുപ്പി കള്ളെങ്കിലും കുടിക്കും. എല്ലാറ്റിനോടും അവന് നിഷേധമാണ്. എന്നാല്‍ മറ്റുള്ളവരേക്കാള്‍ ഏറെ കൊയ്യുന്ന വലയാണ് അവന്റേത്. ഒന്നാന്തരമാരു മത്സ്യത്തൊഴിലാളിയാണ് അവന്‍.
പുറത്ത് ധിക്കാരിയാണെങ്കിലും ആ മനസിനുള്ളില്‍ വേദനിക്കുന്ന ഒരു ഹൃദയമുണ്ട്. രാഘവന്റെ മനസിലെരിയുന്ന ആ ദു:ഖങ്ങളുടെ കഥയാണ് വിനയന്‍ പറയുന്നത്.
ചിത്രത്തിന് പേരിട്ടിട്ടില്ല. കലാഭവന്‍ മണിയും ജഗതി ശ്രീകുമാറും ചിത്രത്തില്‍ അഭിനയിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല.
വിനയന്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കുന്നു.


Click it and Unblock the Notifications